Category: Kottarakkara

ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ മൂന്ന് പേർക്ക് പൊള്ളലേറ്റു

റാന്നി: വാതക ശ്മശാനത്തിൽ ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ ആളിപ്പടർന്ന് മൂന്ന് പേർക്ക് പൊള്ളലേറ്റു. ചിരട്ടയിൽ വച്ചിരുന്ന കർപ്പൂരത്തിലേക്ക് തീ പകരുന്നതിനിടെ ആളിപ്പടരുകയായിരുന്നു.സമീപമുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. തീ പകരുന്നതിന് മുമ്പ് ഗ്യാസ് സിലിണ്ടർ ഓൺ ചെയ്തതാണ് കാരണമെന്ന് പറയുന്നു.

കൊല്ലത്ത് കൺസ്യൂമർ ഫെഡ് ഓണച്ചന്തകൾ നാളെ മുതൽ തുടങ്ങുന്നു.

കുറഞ്ഞ വിലയിൽ അവശ്യസാധനങ്ങൾ ഓണക്കാലത്ത് ലഭ്യമാക്കാൻ കൺസ്യൂമർഫെഡ് ഓണച്ചന്തകൾ നാളെ മുതൽ സെപ്റ്റംബർ 4 വരെ ഉണ്ടാകും. നാളെ 4 മണിക്ക് നെടുമൺകാവിൽ ധനകാര്യ മന്ത്രി ശ്രീ KN ബാലഗോപാൽ ഉദ്ഘാടനം നിർവഹിക്കും. നിത്യോപയോഗസാധനങ്ങൾ സബ്സിഡിയോടെ ലഭിക്കും. ഗുണനിലവാരം പരിശോധന നടത്തി ഉറപ്പാക്കിയിട്ടുണ്ട്. ത്രിവേണി സൂപ്പർ മാർക്കറ്റിലൂടെയാണ് വിതരണം നടത്തുന്നത്.

ഓയൂർ ഫയർ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു.

വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ഓയൂർ ഫയർ സ്റ്റേഷൻ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നു. നേരത്തേ ഭരണാനുമതി ലഭിച്ചതാണെങ്കിലും കാളവയലിൽ ഇതിനായി വാങ്ങിയ സ്ഥലത്ത് പണി തുടങ്ങുന്നതിന് മുടക്കം സംഭവിക്കുകയായിരുന്നു. ഇപ്പോൾ 3.4 കോടി രൂപയ്ക്ക് കെട്ടിട നിർമാണത്തിന് ടെൻഡർ നൽകിയിരിക്കുകയാണ്. ഈ പ്രദേശത്തിൻ്റെ വലിയ ഒരു കാത്തിരിപ്പ് സഫലമാവുകയാണ്.

ബിവറേജസ് ജീവനക്കാരനെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു

ബിവറേജസ് കോർപ്പറേഷൻ്റെ കൊട്ടാരക്കര ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ എത്തിയ ആൾ ജീവനക്കാരൻ്റെ തലയിൽ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു. മുറിവേറ്റ ജീവനക്കാരനായ പെരും കുളം ദിയ ഭവനിൽ ബെയ്സിലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളായ രഞ്ജിത്, ജാക്സൺ എന്നിവരെ വൈകാതെ പിടി കൂടുമെന്ന് കൊട്ടാരക്കര പോലീസ് അറിയിച്ചു

ജഡായുമംഗലം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം

ചടയമംഗലം: മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി നബാഡുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജഡായുമംഗലം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം 2025 ആഗസ്റ്റ് 26 ചൊവ്വ 9.30 AM ന് ചടയമംഗലം NSS ആഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്.ബഹു. മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി പ്രസിഡൻ്റും NSS ഡയറക്ടർ ബോർഡ് മെമ്പറുമായ അഡ്വ ചിതറ എസ് രാധാകൃഷ്ണൻ നായർ ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്.തദവസരത്തിൽ നബാർഡ് കേരള ചീഫ് ജനറൽ മാനേജർ ശ്രീ നാഗേഷ് കുമാർ അനു മാല NSS രജിസ്ട്രാർ […]

പ്രതിഷേധ ജ്വാല

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടിയിൽ പ്രതിഷേധിച്ചു കർഷ കോൺ 1ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കേരളത്തിലെ 140 അസംബ്ലി നിയോജകമണ്ഡലങ്ങളിലും ചിങ്ങം ഒന്ന് 2025 ആഗസ്റ്റ് മാസം പതിനേഴാം തീയതി വൈകിട്ട് 5 മണിക്ക് പ്രതിഷേധ ജ്വാലയും കണ്ണീർ ദിനവും ആചരിച്ചു ആയതിന്റെ ഭാഗമായി കർഷക കോൺഗ്രസ് ചടയമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചടയമംഗലത്ത് കണ്ണീർ ദിന പ്രതിഷേധ ജ്വാല സംഘടിപ്പിക്കുകയുണ്ടായി കർഷക കോൺഗ്രസ് ചടയമ്പലം നിയോജകമണ്ഡലം പ്രസിഡന്റിന്റെ അധ്യക്ഷതയിൽ നടന്ന യോഗം കർഷക കോൺഗ്രസ് […]

ഓയൂർ ആശാൻ കലയുടെ കുലപതി

കഥകളി ആചാര്യനായിരുന്ന ഓയൂർ കൊച്ചുഗോവിന്ദപിള്ള ആശാൻ കഥകളിയുടെ കുലപതിയായിരുന്നു എന്ന് അദ്ദേഹത്തിൻ്റെ 17-ാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് കൊണ്ട് മന്ത്രി ശ്രീമതി ചിഞ്ചുറാണി പറഞ്ഞു. സാംസ്കാരിക കേന്ദ്രം പ്രസിഡൻ്റ് ശ്രീ ജി ഹരിദാസ് അധ്യക്ഷനായിരുന്നു. ഡോ. തോട്ടം ഭുവനചന്ദ്രൻ നായർ പഞ്ചാ പ്രസിഡൻ്റ് എം. അൻസർ, വാർഡ് മെമ്പർ ഡി രമേശൻ , വാമനൻ നമ്പൂതിരി സെക്രട്ടറി ഗോപകുമാർ, ട്രഷറർ ശശിധരകുറുപ്പ്, പ്രേംകുമാർ, ചന്ദ്രബോസ്, മാത്ര രവി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി

വാർഷികാസമ്മേളനവും, കുടുംബസംഗമവും

കരിങ്ങന്നൂർ റെസിഡന്റ്‌സ് അസോസിയേഷന്റെ 7മത് വാർഷികാസമ്മേളനവും, കുടുംബസംഗമവും ഓഗസ്റ്റ് 15നു വെള്ളിയാഴ്ച്ച വെളിന്നല്ലൂർ സഹകരണ ബാങ്ക് ഹാളിൽ നടന്നു. KRA പ്രസിഡന്റ്‌ N. മണിരാജൻ അധ്യക്ഷത വഹിച്ചു. KRA സെക്രട്ടറി P. രാജേന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. സമ്മേളനം വെളിന്നല്ലൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ Adv. M അ ൻസർ ഉദ്ഘാടനം ചെയ്തു. സർഗ്ഗപ്രഭാഷകൻ ഡോ. സജിത്ത് ഏവൂരേത്ത് മുഘ്യപ്രഭഷണം നടത്തി. യോഗത്തിൽ നീറ്റ് പരീക്ഷയിൽ പ്രശസ്ത വിജയം കൈ വരിച്ച R. S ദേവികയെ അനുമോദിച്ചു. വ്യത്യസ്ത […]

Back To Top