ജോസ് കെ. മാണിയുടെ വൺ മാൻ ഷോ; ഘടകകക്ഷികൾ ഇടയുന്നു
ഇത്തവണ കൂടി പാലയിൽ തോറ്റാൽ അത് ജോസ് കെ മാണിയുടെ മ്പാട്ടർലൂ ആയിരിക്കും. കഴിഞ്ഞ രണ്ടു പരാജയങ്ങൾ ജോസ് കെ മാണിയെ തളർത്തിയത് ചെറുതായൊന്നുമല്ല. കഴിഞ്ഞ തവണ പാലയിൽ ജയിച്ചിരുന്നെങ്കിൽ റോഷി അഗസ്റ്റിനുപകരം മന്ത്രിയാകേണ്ടിയിരുന്നത് ജോസ് കെ മാണി ആയിരുന്നു. റോഷി മന്ത്രിയായതോടെ പാർട്ടിയിൽ രണ്ട് അധികാരകേന്ദ്രങ്ങൾ രൂപപ്പെട്ടു. എന്നും അധികാരത്തിൻ്റെ ചുറ്റും കറങ്ങിയിരുന്ന കേരള കോൺഗ്രസുകാരിൽ വലിയൊരുവിഭാഗം റോഷി അഗസ്റ്റിൻ്റെ ചുറ്റിലുമായി. പുറമെ പ്രകടിപ്പിച്ചിരുന്നില്ലെങ്കിലും ജോസ് കെ മാണിയെ ഇതസ്വസ്ഥനാക്കിയിരുന്നു. തുടർന്നു നടന്ന പാർലമെൻ്റ് അദ്ദേശ […]
വേളി കടലിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിൽ യുവതിയുടെ മൃതദേഹം
തിരുവനന്തപുരം: വേളി കടലിൽ ഒഴുകിയെത്തിയ യുവതിയുടെ മൃതദേഹം കരയ്ക്കെത്തിച്ചു. കൈകള്‍ തുണി ഉപയോഗിച്ച് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു മൃതദേഹം. ഇതിന് ഒരു ദിവസത്തെ പഴക്കമാണ് തോന്നിക്കുന്നത്. 40-50 വയസ് പ്രായം തോന്നിക്കുന്ന സ്ത്രീയുടേതാണ് മൃതദേഹമെന്ന് തുമ്പ പൊലീസ് അറിയിച്ചു. ഇന്നുരാവിലെ വേളി പള്ളിക്കുസമീപം മൃതദേഹം കടലില്‍ ഒഴുകുന്നത് കണ്ട മത്സ്യത്തൊഴിലാളികളാണ് വിവരം പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് മൃതദേഹം പുറത്തെത്തിച്ച് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കുമാറ്റി. ആരെങ്കിലും കൊലപ്പെടുത്തി കടലില്‍ തള്ളിയതാണോ എന്നതുള്‍പ്പെടെ പരിശോധിക്കുമെന്നും തുമ്പ […]
വ്യാപക പൊലീസ് പരിശോധന
തിരുവനന്തപുരം: സിറ്റി പൊലീസ് നടത്തിയ വ്യാപക തെരച്ചിലിൽ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്ഥിരംകുറ്റവാളികളായ 82 പേരെ കസ്റ്റഡിയിലെടുത്തു. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടതും പ്രധാനികളുമായ ക്രിമിനലുകളെ കേന്ദ്രീകരിച്ചുള്ള പരിശോധനയിൽ ഓംപ്രകാശ് അടക്കമുള്ളവർ പിടിയിലായി. നിയമസഭ തിരഞ്ഞെടുപ്പ്,ഉത്സവങ്ങൾ എന്നിവ കണക്കിലെടുത്താണ് നഗരത്തിലെ പൊലീസ് സ്റ്റേഷൻ പരിധികളിൽ കമ്മിഷണർ കെ.കാർത്തികിന്റെ നിർദ്ദേശപ്രകാരം പരിശോധന നടന്നത്. വലിയതുറ സ്റ്റേഷനിൽ പരിധിയിൽ നിന്ന് ഓംപ്രകാശ്,പൊക്കം ഷാജഹാൻ എന്ന ഷാജഹാൻ,എയർപോർട്ട് ഡാനി എന്ന സ്റ്റെഫാൻ,പേരൂർക്കട സ്റ്റേഷനിൽ പരിധിയിൽ നിന്ന് അനന്ദു,ആദിത്യൻ എന്ന ഉണ്ണിക്കുട്ടൻ,പടക്കി സാബു […]
ശിവഗിരിയിൽ നവോത്ഥാനദിനമായി മഹാശിവരാത്രി ആഘോഷിക്കും
ശിവഗിരി : ശ്രീനാരായണഗുരുദേവൻ നവയുഗാരംഭത്തിന് നാന്ദികുറിച്ച മഹാശിവരാത്രിദിനം നവോത്ഥാനദിനമായി ശിവഗിരിയിൽ ആഘോഷിക്കും. രാവിലെ പർണ്ണശാലയിൽ ശാന്തിഹോമത്തിനുശേഷം ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ബ്രഹ്മവിദ്യാർത്ഥികൾക്ക് ബ്രഹ്മചര്യാദീക്ഷ നൽകും. ശാരദാമഠത്തിലും മഹാസമാധിസന്നിധിയിലും വിശേഷാൽ സമാരാധനകൾക്കു ശേഷം ഭക്തജനങ്ങൾക്ക് ശിവരാത്രിസന്ദേശം നൽകും. ധർമ്മസംഘം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ,ട്രഷറർ സ്വാമി ശാരദാനന്ദ,ശിവഗിരിമാസിക ചീഫ് എഡിറ്റർ സ്വാമി അവ്യയാനന്ദ, സ്വാമി ദേവാത്മജാനന്ദസരസ്വതി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. തുടർന്ന് ശാരദാമഠം സന്നിധിയിൽ അഖണ്ഡപഞ്ചാക്ഷരിനാമജപം സ്വാമിസച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ഗുരുധർമ്മപ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരിയുടെ […]
മിനിമം ബാലൻസ് പിഴക്കൊള്ള തടഞ്ഞത് നമ്മുടെ പരമേശ്വരൻ
തിരുവനന്തപുരം : രാജ്യത്തെ കോടിക്കണക്കിന് ബാങ്ക് ഇടപാടുകാർക്ക് തന്റെ പരാതി ആശ്വാസമായതിന്റെ ചാരിതാർത്ഥ്യത്തിലാണ് തിരുവനന്തപുരം വലിയശാല ശ്രീദുർഗയിൽ പരമേശ്വരൻ കൃഷ്ണയ്യർ. സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പിഴ ചുമത്തരുതെന്ന പാർലമെന്റ് പെറ്റീഷൻ സമിതിയുടെ ശുപാർശയ്ക്ക് പിന്നിൽ പരമേശ്വരൻ കൃഷ്ണയ്യരാണ്. സ്പീക്കർക്ക് നൽകിയ പരാതിയിലാണ് പെറ്റീഷൻ സമിതിയുടെ ശുപാർശ. ബംഗളൂരൂവിലെ ബാംബുപെക്കർ എന്ന സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരുടെ ബുദ്ധിമുട്ടാണ് പരാതി അയക്കാൻ കാരണമായതെന്ന് പരമേശ്വരൻ കൃഷ്ണയ്യർ ‘കേരളകൗമുദി’യോട് പറഞ്ഞു. ബീഹാർ, മഹാരാഷ്ട്ര, അസാം എന്നിവിങ്ങളിലെ […]
ശബരിമല സന്നിധാനത്ത് വീണ്ടും എസ്ഐടി പരിശോധന
സന്നിധാനം: ശബരിമല സ്വർണ്ണക്കൊള്ളയിൽ ശാസ്ത്രീയ പരിശോധനയ്ക്കായി ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനത്തിൽ. എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള എസ്ഐടി സംഘം സന്നിധാനത്ത് തുടരുകയാണ്. കുംഭമാസ പൂജയ്ക്കായി നട തുറന്നതിന് പിന്നാലെയാണ് സ്വർണ പാളികളിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ ആരംഭിച്ചത്. ഇന്നലെ ശ്രീകോവലിന് പിൻഭാഗത്തെ തൂണുകളിലെ പാളികളാണ് ആദ്യം ഇളക്കിയെടുത്തത്. ശേഷം ദ്വാരപാലക ശില്പങ്ങളിലേക്ക് കടന്നു. അവശേഷിക്കുന്ന ഭാഗങ്ങളിലെ സാമ്പിൾ ഇന്ന് ശേഖരിക്കും. ലീഗൽ മെട്രോളജിയുടെ ഗോൾഡ് അസസ്മെൻ്റ് വിഭാഗവും എസ്ഐടിക്ക് ഒപ്പമുണ്ട്. നഷ്ടപ്പെട്ട സ്വർണ്ണത്തിൻ്റെ അളവ്, […]
സബ് രജിസ്ട്രാർ ലക്ഷ്‌മി പൊലീസ് കസ്റ്റഡിയിൽ
തിരുവനന്തപുരം: അമേരിക്കയിൽ സ്ഥിരതാമസമാക്കിയ സ്ത്രീയുടെ ജവഹർനഗറിലെ ഭൂമിയും വീടും വ്യാജരേഖകളുണ്ടാക്കി മറിച്ചുവിൽക്കാൻ ഒത്താശചെയ്ത കള്ളിക്കാട് സ്വദേശിയായ സബ് രജിസ്ട്രാർ കെ.എസ്.ലക്ഷ്മിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം സി.ജെ.എം കോടതിയാണ് ഇന്ന് വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡി അനുവദിച്ചത്. തട്ടിപ്പിന് കൈക്കൂലിയായി വാങ്ങിയ 10 ലക്ഷം രൂപ കണ്ടെത്തണമെന്ന് കസ്റ്റഡി അപേക്ഷയിൽ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് കോടതിയുടെ ഉത്തരവ്. കൈക്കൂലിപ്പണം ലക്ഷ്‌മിയുടെ അക്കൗണ്ടിലെത്തിയതായി പൊലീസിന് കണ്ടെത്താനായിട്ടില്ല. ബിനാമി ഇടപാടിലേക്കായി മറ്റാരെയെങ്കിലും ഏൽപിച്ചോ അതോ മറ്റേതെങ്കിലും സ്വകാര്യ ധനകാര്യ […]
അഖിലേന്ത്യ മൂട്ട് കോർട്ട് മത്സരം
തിരുവനന്തപുരം : ലാ അക്കാഡമി ലാ കോളേജ് മൂട്ട് കോർട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന 35-ാമത് അഖിലേന്ത്യ മൂട്ട് കോർട്ട് മത്സരം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി.സുധീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.പ്രൊഫ.എൻ.കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ലാ അക്കാഡമി ഇന്റർനാഷണൽ അഫയേഴ്സ് ഡയറക്ടർ പ്രൊഫ.കെ.സി.സണ്ണി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ അനിൽകുമാർ,അസോസിയേറ്റ് പ്രൊഫസർ ദക്ഷിണ സരസ്വതി,അസോസിയേറ്റ് പ്രൊഫസർ പ്രജിത എന്നിവർ പങ്കെടുത്തു.
അച്ചടക്കം അടിമത്തമാകരുതെന്ന് കോടതി
കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് ലേഖനമെഴുതിയതിന്റെ പേരിൽ ജീവനക്കാരനെ സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി റദ്ദാക്കി. തിരുവനന്തപുരത്തുനിന്ന് കാസർകോടേക്കുള്ള സ്ഥലംമാറ്റം ഭരണഘടനാ അവകാശങ്ങൾ ലംഘിച്ചുകൊണ്ടുള്ള പ്രതികാര നടപടിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പൊതുസ്ഥാപനങ്ങളിൽ അച്ചടക്കം ആവശ്യമാണെന്നും, എന്നാൽ അത് അടിമത്തമാകരുതെന്നും ഹൈക്കോടതി പറഞ്ഞു. കെ.എസ്.ആർ.ടി.സിയിലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ചും, ഭാവി സാധ്യതകളെക്കുറിച്ചും സർവീസ് മാഗസിനിൽ ലേഖനം എഴുതിയതിന്റെ പേരിലായിരുന്നു സെലക്ഷൻ ഗ്രേഡ് അസിസ്റ്റന്റായ എസ്.ശിവകുമാറിനെതിരെ മാനേജ്‌മെന്റ് നടപടി സ്വീകരിച്ചത്. കെ.എസ്.ആർ.ടി.സി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്നും, സ്പെയർ പാർട്സുകൾ ഇല്ലാത്തതിനാൽ ബസുകൾ കട്ടപ്പുറത്താണെന്നും ലേഖനത്തിൽ […]
ചലച്ചിത്രകഥ രചനാമത്സരം
തിരുവനന്തപുരം : – വേക്കപ്പ് കൾച്ചറൽ ഫോറം സ്കൂൾ , കോളേജ് വിദ്യാർത്ഥികൾക്കായി ചലചിത്ര കഥാരചന മത്സരം സംഘടിപ്പിക്കുന്നു. സ്കൂൾ കോളേജ് അധികൃതർ സാക്ഷി പ്പെടുത്തിയ സൃഷ്ടികൾ ഏപ്രിൽ പതിനഞ്ചാം തീയതിക്ക് മുമ്പായി സെക്രട്ടറി വേക്കപ്പ് കൾച്ചറൽ ഫോറം ,TC 91/910, വെൺപാലവട്ടം, ആനയറ തിരുവനന്തപുരം 695029 എന്ന വിലാസത്തിൽ അയച്ചു തരേണ്ടതാണ്. മത്സരത്തിന് ഏതൊരു ഫീസും ഉണ്ടായിരിക്കുന്നതല്ല. വിശദവിവരകൾക്ക് ഫോൺ നമ്പർ : 8137898339 , 9995515884 ൽ ബന്ധപ്പെടെണമെന്ന് സെക്രട്ടറി അറിയിച്ചു.
