Category: Kannur

സ്വകാര്യ ബസ് പണിമുടക്ക്

കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഇന്ന് (ഫെബ്രുവരി 5) സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി രാവിലെ മുതൽ വൈകുന്നേരം വരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നടാൽ ഒകെ യുപി സ്കൂളിന് സമീപം അണ്ടർപാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. നടാൽ വഴി തലശേരിയിലേക്ക് പോകുന്ന ബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. മുഴുവൻ സ്വകാര്യ ബസുകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു. നടാൽ ഒകെ യുപി സ്കൂളിന് സമീപം അണ്ടർപാസില്ലാതെ ബസ് സർവീസുകൾക്ക് […]

‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് പിടികൂടി

കണ്ണൂർ : തലശ്ശേരി സ്വദേശിയായ വനിതാ ഡോക്ടറെ ‘ഡിജിറ്റൽ അറസ്റ്റ്’ ഭീഷണി മുഴക്കി 10.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി പിടിയിൽ. പഞ്ചാബ് ലുധിയാന സ്വദേശിയായ ജീവൻ രാം (28) ആണ് കണ്ണൂർ സിറ്റി സൈബർ പോലീസിന്റെ പിടിയിലായത്. പഞ്ചാബിലെ ലുധിയാന ജില്ലയിലെ ഒരു ഉൾഗ്രാമത്തിൽ വെച്ച് അതിസാഹസികമായാണ് അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. കഴിഞ്ഞ നവംബർ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുംബൈ സി.ബി.ഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന വാട്സാപ്പ് വീഡിയോ കോളിലൂടെ ബന്ധപ്പെട്ട തട്ടിപ്പുസംഘം, […]

Back To Top