സ്വകാര്യ ബസ് പണിമുടക്ക്

സ്വകാര്യ ബസ് പണിമുടക്ക്

കണ്ണൂർ : കണ്ണൂർ ജില്ലയിൽ ഇന്ന് (ഫെബ്രുവരി 5) സ്വകാര്യ ബസ് പണിമുടക്ക്. ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി രാവിലെ മുതൽ വൈകുന്നേരം വരെയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നടാൽ ഒകെ യുപി സ്കൂളിന് സമീപം അണ്ടർപാസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. നടാൽ വഴി തലശേരിയിലേക്ക് പോകുന്ന ബസുകൾ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. മുഴുവൻ സ്വകാര്യ ബസുകളും പണിമുടക്കിൻ്റെ ഭാഗമാകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി അറിയിച്ചു.

നടാൽ ഒകെ യുപി സ്കൂളിന് സമീപം അണ്ടർപാസില്ലാതെ ബസ് സർവീസുകൾക്ക് മുന്നോട്ടുപോകാനാവില്ലെന്ന് ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി പറഞ്ഞു. അണ്ടർപാസില്ലെങ്കിൽ ഏഴ് കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടിവരും. ഇത് അംഗീകരിക്കാനാകില്ല. മൂന്ന് വർഷം മുൻപ് ഇക്കാര്യം ദേശീയപാത അതോറിറ്റിയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നെങ്കിലും ഉദ്യോഗസ്ഥർ വേണ്ടത്ര ഗൗരവത്തോടെ ഇടപെട്ടില്ലെന്നും ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി.

അണ്ടർപാസ് അനുവദിക്കുംവരെ നടാൽ വഴി തലശേരിയിലേക്ക് പോകുന്ന ബസുകളുടെ സ‍ർവീസ് അനിശ്ചിതകാലത്തേക്ക് നിർത്തിവെപ്പിക്കാനാണ് ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം. ഉദ്യോഗസ്ഥന്മാരുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയാണ് സ്വകാര്യ ബസ് സ‍ർവീസുകളെ ബുദ്ധിമുട്ടിലാക്കുന്നതെന്നും നിലവിലെ അണ്ട‍ർപാസ് ഉയ‍ർത്തിയാൽ പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്നുമാണ് ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റയുടെ നി‍‍ർദേശം. അടിയന്തര ഇടപെടലുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകി.

ദേശീയപാത 66ൻ്റെ നി‍ർമാണം പൂർത്തിയാകുമ്പോൾ സ്കൂളിന് സമീപം അണ്ടർപാസ് നിർമിക്കണമെന്ന ആവശ്യം പ്രദേശവാസികളും യാത്രക്കാരും ഉയർത്തിയിരുന്നു. അതേസമയം പ്രവൃത്തിദിവസത്തെ പണിമുടക്ക് വിദ്യാർഥികൾക്കും ജോലിക്കാർക്കും ബുദ്ധിമുട്ട് സൃഷ്ടിക്കും. കണ്ണൂർ – തലശേരി റൂട്ടിലെ യാത്രക്കാരെയാണ് പണിമുടക്ക് കൂടുതലായി ബാധിക്കുക.

കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

Leave a Reply

Your email address will not be published. Required fields are marked *

Back To Top