ശബരിമല സ്വർണ്ണ കൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് സ്വാഭാവിക ജാമ്യം കർശന ഉപാധികളോടെ അനുവദിച്ച് കൊല്ലം വിജിലൻസ് കോടതി. അറസ്റ്റിലായി 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് സ്വാഭാവിക ജാമ്യം ലഭിച്ചത്.
പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുത്, സംസ്ഥാനത്തിനു പുറത്ത് പോകരുത്,സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്. ചൊവ്വ വെള്ളി ദിവസങ്ങളിൽ മുടങ്ങാതെ ഹാജരാകണം എന്നിവയാണ് ജാമ്യ ഉപാധികൾ. ഇതോടെ മുഖ്യപ്രതിയായ പോറ്റി ഇന്ന് ജയിൽ മോചിതനാകും.
കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i
