മാഹി സെൻ്റ് തെരേസ ബസലിക്കയിലെ തിരുനാളിന് കൊടിയുയർന്നു.
ഇനി മയ്യഴിക്ക് ഉത്സവരാവ്. മാഹി : മാഹി സെൻ്റ് തെരേസ ബസലിക്കയിലെ തിരുനാളിന് കൊടിയുയർന്നു. രാവിലെ പതിനൊന്നരയോടെ, ബാൻ്റ് മേളത്തിൻ്റെയും, കൊമ്പിരി അംഗങ്ങളുടെയും, ഇടവക ജനങ്ങളുടെയും അകമ്പടിയോടെ ബസലിക്ക റെക്ടർ, ഫാദർ സെബാസ്റ്റ്യൻ കരക്കാട്ടിൻ്റെ കാർമികത്വത്തിൽ ആഘോഷങ്ങൾക്ക് തുടക്കം കുറച്ച് കൊണ്ട് തിരുനാൾ പതാക ഉയർത്തി. 12 മണിക്ക് ദേവാലയ മണികളുടേയും മുൻസിപ്പൽ സൈറൺന്റേയും അകമ്പടിയോടെ രഹസ്യ അറയിൽ സൂക്ഷിച്ച വിശുദ്ധയുടെ ദാരുശില്പം പള്ളിയിൽ പ്രതിഷ്ഠിച്ചു. വൻ ഭക്തജന തിരക്കാണ് ഇന്ന് അനുഭവപെട്ടത്.മാഹി എം എൽ എ […]
ഡോ. മജീദ് ഖാന് നാടിന്റെ ആദരം.
വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും കർമ്മ ശേഷി തെളിയിച്ച അതുല്യ പ്രതിഭ ഡോ.എ.പി മജീദ് ഖാന് പൗരാവലി ആദരവ് അർപ്പിക്കുന്നു.ഇന്ന് (ഒക്ടോബർ 5 ) വൈകുന്നേരം നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ കെ. ആൻസലൻ MLA അധ്യക്ഷനാകുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ A N ഷംസീർ നവതി ആഘോഷം ഉദ്ഘാടനം ചെയ്യും. നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ പി കെ രാജ് മോഹൻ, V ജോയ് MLA, M വിൻസന്റ് MLA, I B സതീഷ് MLA, ജില്ലാ […]
സിറ്റിയിൽ കുടിവെള്ള സപ്ലൈ മുടങ്ങി.
കേരള വാടർ അതോറിറ്റി സെക്ഷന്റെ പരിധിയിൽ വരുന്ന ഈഞ്ചക്കൽ അറ്റാക്കുളങ്ങര റോഡിലെ 7 : 00 PM പ്രിമോ പൈപ്പിലുണ്ടായ ചോർച്ച പരിഹരി ക്കുന്നതിന്റെ ഭാഗമായുള്ള പണി ഇന്നലെ രാത്രി മുതൽ 03/10/25 അട്ടക്കുളങ്ങരയിൽ പുരോഗമിക്കുകയാണ്. ഇതിന്റെ ഫലമായി സിറ്റിയിൽ പലയിടത്തും കുടിവെള്ള സപ്ലൈ മുടങ്ങിയിരുന്നു.
അസ്സസ്മെന്റ് ഗോൾഫ് ക്യാമ്പ്
തിരുവനന്തപുരം: 2025 ഒക്ടോബർ 3: സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) നാഷണൽ ഗോൾഫ് അക്കാദമി, തിരുവനന്തപുരത്ത്, കവടിയാർ ഗോൾഫ് ലിങ്ക്സ് റോഡിലുള്ള SAI തിരുവനന്തപുരം ഗോൾഫ് ക്ലബ്ബിൽ, യുവ ഗോൾഫ് കളിക്കാർക്കായുള്ള അസസ്മെന്റ് ക്യാമ്പ് ഇന്ന് ഉദ്ഘാടനം ചെയ്തു. 2025 ഒക്ടോബർ 3 മുതൽ 9 വരെ നടക്കുന്ന ഈ ക്യാമ്പ്, 12 നും 18 നും ഇടയിൽ പ്രായമുള്ള യുവ ഗോൾഫ് പ്രതിഭകളെ വിദഗ്ദ്ധ മേൽനോട്ടത്തിൽ തിരിച്ചറിയുന്നതിനും വഴികാട്ടുന്നതിനും പരിപോഷിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. എസ്‌എഐ ആർസി […]
വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് കേരളോത്സവം, ഫുട്ബോൾ ടൂർണമെൻ്റ്.
വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് കേരളോത്സവം , ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. വെള്ളിനേഴി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ഫുട്ബാൾ ടൂർണമെന്റ് വെള്ളിനേഴി ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ 19 ക്ലബ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ പൊതുജന വായനശാല കുറ്റാനശ്ശേരി ഫൈനലിൽ പുഴയോരം വടക്കൻ വെള്ളിനേഴിയെ പരാജയപ്പെടുത്തി ജേതാക്കൾ ആയി.വിജയികൾക്കുള്ള ട്രോഫി വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയലക്ഷ്മി സമ്മാനിച്ചു. റിപ്പോർട്ടർ : പ്രവീൺ.
ബസ് തടഞ്ഞുനിർത്തി മന്ത്രി യുടെ പരിശോധന
കെഎസ്ആർടിസി ബസിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടിരിക്കുന്നത് കണ്ട മന്ത്രി ബസിന്റെ പിന്നാലെ എത്തി തടഞ്ഞ് നിർത്തുകയായിരുന്നു. പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിന് മന്ത്രി ജീവനക്കാരെ ശകാരിച്ചു. കോട്ടയത്തു നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസാണ് മന്ത്രി തടഞ്ഞത്. വെള്ളം കുടിച്ച് കുപ്പി വലിച്ചെറിയാനുള്ള സ്ഥലമല്ല ബസിനകം.മന്ത്രി പറഞ്ഞു. കൊല്ലം ആയൂരിൽ വെച്ചാണ് കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് മന്ത്രി തടഞ്ഞത്. നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വ്യത്യസ്തമായ സമരവുമായി മാഹി വ്യാപാര വ്യവസായി ഏകോപന സമിതി.
മയ്യഴി : കേന്ദ്ര-സംസ്ഥാനസർക്കാരുകളും പ്രാദേശിക ഭരണകൂടവും മയ്യഴിയോട് കാണിക്കുന്ന അവഗണനക്കെതിരെയുള്ള സമരത്തിൽ പ്രതീകാത്മകമായി പോത്തിനോട് വേദം ചൊല്ലുന്ന സമര രീതിയുമായി മാഹി സിവിൽ സ്റ്റേഷനു മുന്നിൽ വ്യാപാരി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ഏകോപന സമിതി ചെയർമാൻ കെ കെ അനിൽകുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. സ്ഥിരമായ കമ്മീഷണറില്ലാത്ത മാഹി മുൻസിപാലിറ്റി നാഥനില്ലാ കളരിയായി മാറിയിരിക്കയാണ്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വീടുകളിൽ നിന്നും മാലിന്യം നീക്കം ചെയ്‌തിട്ട് മൂന്ന് മാസക്കാലമായി. ഒരു വർഷത്തെ ലൈസൻസ് ഫീസ് […]
വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് കേരളോത്സവം , ക്രിക്കറ്റ് ടൂർണമെൻ്റ്
വെള്ളിനേഴി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ക്രിക്കറ്റ് ടൂർണമെന്റ് ശബരി പി ടീ ബി ഹൈസ്കൂൾ അടയ്ക്കാപുത്തൂർ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്തിലെ 13 ക്ലബ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ പ്രിയദർശിനി തിരുവാഴിയോട് ഫൈനലിൽ ബി കെ ആർ സി തിരുനാരായണപുരത്തിനെ പരാജയപ്പെടുത്തി ജേതാക്കൾ ആയി.വിജയികൾക്കുള്ള ട്രോഫി വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പരമേശ്വരൻ മാസ്റ്റർ സമ്മാനിച്ചു.. -റിപ്പോർട്ടർ. പ്രവീൺ.
‘അന്നം പുണ്യം’ മുടങ്ങാതെ അഞ്ചാം വർഷം!
വേണുഗോപാലൻ തമ്പി, നെയ്യാറ്റിൻകര ശശി എന്നീ നേതാക്കളുടെ സ്മരണയ്ക്കായി നെയ്യാറ്റിൻകര ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും കഴിഞ്ഞ അഞ്ചു വർഷമായി നടത്തിവരുന്ന ഈ അന്നം പുണ്യം പദ്ധതി ഇപ്പോഴും മുടക്കമില്ലാതെ തുടരുന്നു. കെ പി സി സി വിചാർ വിഭാഗാണ് “അന്നം പുണ്യം” പദ്ധതിയ്ക്ക് നേതൃത്വം നൽകുന്നത്. കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് പ്രസിഡന്റ് എം.സി സെൽവരാജിന്റെമകൻ്റെ വിവാഹത്തിൻ്റെ സന്തോഷ സൂചകമായിരുന്നു ഇന്നത്തെ ഭക്ഷണ വിതരണം.ഭക്ഷണമെത്തിക്കുവാൻ താൽപര്യമുള്ളവർ ബന്ധപ്പെടുക..9446355660വിനോദ് സെൻ
വാരിത്തൊടി മാധവൻകുട്ടി അനുസ്മരണ യോഗം
വെള്ളിനേഴി. കുളക്കാട്, കുറുവട്ടൂർ ശ്രീ നരസിംഹമൂർത്തി ക്ഷേത്രത്തിലെ ക്ഷേത്ര പരിപാലന സമിതിയുടെ ഭക്ഷണ കമ്മിറ്റി കൺവീനറും ഊട്ടുപുര അടുക്കളയിലെ എല്ലാമായിരുന്ന വാരിത്തൊടി മാധവൻകുട്ടിയുടെ അനുസ്മരണ യോഗം സംഘടിപ്പിച്ചു. ക്ഷേത്രം ഓഡിറ്റോറിയത്തിൽ വെച്ചു ക്ഷേത്ര പരിപാലന സമിതി പ്രസിഡൻ്റ് സി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽവെള്ളിനേഴി ഗ്രാമപഞ്ചായത്ത് നാലാം വാർഡ് മെമ്പർ കെ അനിൽകുമാർ ആറാം വാർഡ് മെമ്പർ സി രാധാകൃഷ്ണൻ, ക്ഷേത്രം ട്രസ്റ്റ് ബോർഡ് മെമ്പർ പി ഉണ്ണികൃഷ്ണൻ, പി സ്വാമിനാഥൻ , ഒ നാരായണൻകുട്ടി, ടിപി […]