ഡോ. വന്ദന ദാസ് കൊലക്കേസ്: പ്രതി ജി. സന്ദീപിന് ജീവപര്യന്തം തടവുശിക്ഷ
കേരളത്തെ നടുക്കിയ ഡോ. വന്ദന ദാസ് കൊലക്കേസിൽ പ്രതി ജി. സന്ദീപിന് കോടതി ജീവപര്യന്തം കഠിനതടവും പിഴയും വിധിച്ചു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പ്രസ്താവിച്ചത്.പ്രധാന വിവരങ്ങൾശിക്ഷ: ജീവപര്യന്തം തടവ്. കൂടാതെ വിവിധ വകുപ്പുകൾ പ്രകാരം പിഴയും കോടതി ചുമത്തിയിട്ടുണ്ട്.കുറ്റകൃത്യം: 2023 മെയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ചാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. കോടതി കണ്ടെത്തൽ: പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിക്ക് […]
ജയസൂര്യ-ജിതിൻ കെ. ജോസ് ചിത്രം: പുതിയ വിശേഷങ്ങൾ
മലയാളത്തിലെ പ്രഗത്ഭനായ തിരക്കഥാകൃത്ത് ജിതിൻ കെ. ജോസ് ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുമ്പോൾ, നായകനായി എത്തുന്നത് ജനപ്രിയ താരം ജയസൂര്യയാണ്. ദുല്ഖർ സൽമാൻ നായകനായ ‘കുറുപ്പ്’ എന്ന ചിത്രത്തിന് പിന്നിലെ കഥാകാരനായ ജിതിൻ, തന്റെ ആദ്യ സംവിധാന സംരംഭം തികച്ചും വ്യത്യസ്തമായ ഒരു പ്രമേയത്തിലായിരിക്കും അവതരിപ്പിക്കുക.പ്രധാന വിവരങ്ങൾസംവിധാനം: ജിതിൻ കെ. ജോസ്.നായകൻ: ജയസൂര്യ.നിർമ്മാണം: ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളെയും മറ്റ് അണിയറ പ്രവർത്തകരെയും കുറിച്ചുള്ള വിവരങ്ങൾ ഉടൻ പുറത്തുവിടും.പ്രമേയം: ഒരു മാസ്സ് ത്രില്ലർ അല്ലെങ്കിൽ ഇൻവെസ്റ്റിഗേഷൻ ഡ്രാമ ആയിരിക്കും […]
സങ്കടങ്ങൾ തമ്പുരാൻ കാണട്ടെ നീതിക്കായി കാത്തിരുന്ന് നടി ഓമന ഔസപ്പ്
വ്യക്തിജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങളും നിയമപോരാട്ടങ്ങളും തന്നെ തളർത്തുന്നുവെന്ന സൂചനയുമായി നടി ഓമന ഔസപ്പ്. നിലവിലുള്ള കേസുകളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും പ്രതികരിക്കവെ, തന്റെ വിഷമങ്ങൾ ഈശ്വരനിൽ അർപ്പിക്കുന്നുവെന്നാണ് താരം വ്യക്തമാക്കിയത്. ‘കേസൊക്കെ തമ്പുരാൻ നടത്തട്ടെ’ എന്ന താരത്തിന്റെ വാക്കുകൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.വർഷങ്ങളായി അഭിനയരംഗത്ത് സജീവമായ ഓമന ഔസപ്പ്, സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുള്ള താരമാണ്. എന്നാൽ അടുത്തകാലത്തായി നേരിടേണ്ടി വന്ന നിയമപ്രശ്നങ്ങളും വ്യക്തിപരമായ പ്രയാസങ്ങളും തന്നെ ഏറെ വേദനിപ്പിച്ചുവെന്ന് അവർ സൂചിപ്പിക്കുന്നു.പ്രധാന വിവരങ്ങൾ:വിഷമം ഉള്ളിലൊതുക്കി: വലിയ മാനസിക […]
കലാനിധി പ്രഥമ കെ. പി. സരസ്വതി കുഞ്ഞമ്മ സ്മാരക
തപസ്വനം പുരസ്കാരം പത്മശ്രീ ദേവകി അമ്മയ്ക്ക് നൽകി ആദരിച്ചു. ആലപ്പുഴ : കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾ ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ന്റെ അണക്ലാട്ടിൽ കുടുംബാംഗമായ പ്രഥമ കെ. പി. സരസ്വതി കുഞ്ഞമ്മ സ്മാരക തപസ്വനം പുരസ്‌കാരം അണക്ലാട്ടിൽ കുടുംബ അംഗവുമായ പരിസ്ഥിതി പ്രവർത്തകയും, ആലപ്പുഴ സ്വദേശിയുമായ കണ്ടല്ലൂർ കൊല്ലകൽ പത്മശ്രീ ദേവകി അമ്മയ്ക്ക് പ്രൊഫ. പി. ആർ. കുമാര കേരള വർമ്മ (സ്വാതിതിരുനാൾ കോളേജ് മുൻ പ്രിൻസിപ്പൽ, തിരുവനന്തപുരം, കലാനിധി രക്ഷധികാരി) […]
കേന്ദ്രസംഘം ആലപ്പുഴയിൽ പരിശോധന നടത്തി
ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചാര്യത്തിൽ കേന്ദ്രസംഘം വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തി. കരുവാറ്റ, നെടുമുടി, എ സി റോഡിന്റെ വിവിധ ഭാഗങ്ങൾ, പുന്നപ്ര നോർത്ത്, അമ്പലപ്പുഴ നോർത്ത്, കാർത്തികപ്പള്ളി, ആലപ്പുഴ നഗരം എന്നിവിടങ്ങളിലായിരുന്നു പരിശോധന. ഏഴംഗസംഘം ജില്ലയിൽനിന്ന് 40 സാമ്പിൾ ശേഖരിച്ചു. ഭോപാൽ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈസെക്യൂരിറ്റി അനിമൽ ഡിസീസിലെ പ്രിൻസിപ്പൽ സയന്റിസ്‌റ്റുമാരായ സി ടോഷ്, മനോജ്കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. പാലോട് സ്‌റ്റേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിലെ ഉദ്യോഗസ്ഥരും ജില്ലയിൽനിന്നുള്ളഉദ്യോഗസ്ഥരും പരിശോധനയ്‌ക്കുണ്ടായിരുന്നു. […]
ദേശീയപാത നിർമാണത്തിനിടെ കുടിവെള്ള പൈപ്പ് പൊട്ടൽ
ആലപ്പുഴ : ദേശീയപാത നിർമാണത്തിനിടയിൽ കുടിവെള്ള പൈപ്പുകൾ തുടർച്ചയായി പൊട്ടുന്ന സാഹചര്യത്തിൽ അലംഭാവം തുടരുന്ന കരാർ കമ്പനികൾക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം അറസ്റ്റ് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി പ്രസാദ്. ചേർത്തല, അരൂർ മേഖലയിൽ ദേശീയപാത നിർമാണത്തിനിടെ നിരന്തരം പൈപ്പുകൾ പൊട്ടുന്നത് മൂലം ദിവസങ്ങളോളം കുടിവെള്ള വിതരണം തടസ്സപ്പെടുന്ന സാഹചര്യത്തിൽ ജില്ലാ കളക്ടറുടെ ചേംബറിൽ മന്ത്രിയുടെ നേതൃത്വത്തിൽ വിളിച്ചുചേർത്ത അടിയന്തരയോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. ചൊവ്വാഴ്ച്ച പതിനൊന്നാം മൈലിൽ പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപ്പണി രണ്ട് ദിവസത്തിനുള്ളിൽ […]
ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു
കേരളത്തിൽ വീണ്ടും പക്ഷിപ്പനി. ആലപ്പുഴ, കോട്ടയം ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു. താറാവുകളും കോഴികളും കൂട്ടമായി ചത്തു. ഭോപ്പാലിലെ ലാബിൽ നടത്തിയ സാംപിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. സംഭവത്തെ തുടർന്ന് ആരോഗ്യ വകുപ്പ് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.ആലപ്പുഴയിൽ 8 പഞ്ചായത്തുകളിൽ ഓരോ വാർഡിലാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയത്ത് നാല് വാർഡുകളിലും രോഗബാധയുണ്ട്. ആലപ്പുഴയിൽ നെടുമുടി, ചെറുതന, കരുവാറ്റ കാർത്തികപ്പള്ളി, അമ്പലപ്പുഴ തെക്ക്, പുന്നപ്ര തെക്ക്, തകഴി, പുറക്കാട് പഞ്ചായത്തുകളിലാണ് രോഗബാധ. അതേസമയം, നെടുമുടിയിൽ കോഴികൾക്കും മറ്റുള്ളിടത്ത് താറാവിനും […]
