തപസ്വനം പുരസ്കാരം പത്മശ്രീ ദേവകി അമ്മയ്ക്ക് നൽകി ആദരിച്ചു.
ആലപ്പുഴ : കലാനിധി സെന്റർ ഫോർ ഇന്ത്യൻ ആർട്സ് ആൻഡ് കൾ ചറൽ ഹെറിറ്റേജ് ട്രസ്റ്റ് ന്റെ അണക്ലാട്ടിൽ കുടുംബാംഗമായ പ്രഥമ കെ. പി. സരസ്വതി കുഞ്ഞമ്മ സ്മാരക തപസ്വനം പുരസ്‌കാരം അണക്ലാട്ടിൽ കുടുംബ അംഗവുമായ പരിസ്ഥിതി പ്രവർത്തകയും, ആലപ്പുഴ സ്വദേശിയുമായ കണ്ടല്ലൂർ കൊല്ലകൽ പത്മശ്രീ ദേവകി അമ്മയ്ക്ക് പ്രൊഫ. പി. ആർ. കുമാര കേരള വർമ്മ (സ്വാതിതിരുനാൾ കോളേജ് മുൻ പ്രിൻസിപ്പൽ, തിരുവനന്തപുരം, കലാനിധി രക്ഷധികാരി) നൽകി ആദരിച്ചു.
പത്മശ്രീ ദേവകി അമ്മയ്ക്ക് അതേ വേദിയിൽ ഗുരു വന്ദനവും ഗുരു പൂജയും അർപ്പിച്ചു.
അണക്ലാട്ടിൽ കുടുംബ അംഗവുമായ ഗീതാ രാജേന്ദ്രൻ പത്മശ്രീ ദേവകി അമ്മയ്ക്ക് തലപ്പാവും, പൊന്നാടയും നൽകി ആദരിച്ചു.
കലാനിധി കെ. പി. സരസ്വതി കുഞ്ഞമ്മ സുവർണ്ണ മുദ്ര പുരസ്കാരം അണ ക്ലാട്ടിൽ കുടുംബത്തിനു വേണ്ടി. Dr. C.. ജയകുമാർ ഏറ്റുവാങ്ങി. അണക്ലാട്ടിൽ കുടുംബ അംഗങ്ങളായ ഡോക്ടർ. സി.ജയകുമാറും,വേണുക്കുട്ടനും ചേർന്ന് പത്മശ്രീ ദേവകി അമ്മയ്ക്ക് സ്നേഹ ഉപകാരം നൽകി ആദരിച്ചു.
കവിയും, നോവലിസ്റ്റും ഗാനരചയിതാവും , കലാനിധി ജനറൽ കൺവീനറുമായ പ്രദീപ് തൃപ്പരപ്പ് എഴുതിയ തപോവനം എന്ന കവിത, പത്മശ്രീ ദേവകി അമ്മയ്ക്ക് സമർപ്പിച്ചു. തപോവനം എന്ന കവിത വേദിയിൽ കുമാരി അനഘ എസ് നായർ ആലപിച്ചു.
പ്രദീപ് തൃപ്പരപ്പിന് പത്മശ്രീ ദേവകി അമ്മ പൊന്നാട നൽകി ആദരിച്ചു, കുമാരി അനഘ എസ് നായർക്ക്, പത്മശ്രീ ദേവകി അമ്മ, സ്നേഹ ഉപകാരം നൽകി ആദരിച്ചു.
കലാനിധി ആദിപരാശക്തി വീഡിയോ, സീഡി ആൽബത്തിൻ്റെ ലോഗോ പ്രകാശനവും, ആദിപരാശക്തി പുരസ്‌കാര സമർപ്പണം, പൊങ്കാല കിറ്റ് വിതരണം, ലെനിൻ രാജേന്ദ്രൻ സ്മാരക സിനിമ സീരിയൽ മിനിസ്ക്രീൻ അവാർഡ് ദാനത്തിൻ്റെ ലോഗോ പ്രകാശനവും പത്മശ്രീ ദേവകി അമ്മ നിർവഹിച്ചു. കൃതജ്ഞത അണക്ലാട്ടിൽ കുടുംബ അംഗവുമായ വേണു കുട്ടൻ.
