Category: Thiruvananthapuram

മിനിമം ബാലൻസ് പിഴക്കൊള്ള തടഞ്ഞത് നമ്മുടെ പരമേശ്വരൻ

തിരുവനന്തപുരം : രാജ്യത്തെ കോടിക്കണക്കിന് ബാങ്ക് ഇടപാടുകാർക്ക് തന്റെ പരാതി ആശ്വാസമായതിന്റെ ചാരിതാർത്ഥ്യത്തിലാണ് തിരുവനന്തപുരം വലിയശാല ശ്രീദുർഗയിൽ പരമേശ്വരൻ കൃഷ്ണയ്യർ. സേവിംഗ്സ് ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പിഴ ചുമത്തരുതെന്ന പാർലമെന്റ് പെറ്റീഷൻ സമിതിയുടെ ശുപാർശയ്ക്ക് പിന്നിൽ പരമേശ്വരൻ കൃഷ്ണയ്യരാണ്. സ്പീക്കർക്ക് നൽകിയ പരാതിയിലാണ് പെറ്റീഷൻ സമിതിയുടെ ശുപാർശ. ബംഗളൂരൂവിലെ ബാംബുപെക്കർ എന്ന സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരുടെ ബുദ്ധിമുട്ടാണ് പരാതി അയക്കാൻ കാരണമായതെന്ന് പരമേശ്വരൻ കൃഷ്ണയ്യർ ‘കേരളകൗമുദി’യോട് പറഞ്ഞു. ബീഹാർ, മഹാരാഷ്ട്ര, അസാം എന്നിവിങ്ങളിലെ […]

അഖിലേന്ത്യ മൂട്ട് കോർട്ട് മത്സരം

തിരുവനന്തപുരം : ലാ അക്കാഡമി ലാ കോളേജ് മൂട്ട് കോർട്ട് സൊസൈറ്റി സംഘടിപ്പിക്കുന്ന 35-ാമത് അഖിലേന്ത്യ മൂട്ട് കോർട്ട് മത്സരം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് ജസ്റ്റിസ് ബി.സുധീന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു.പ്രൊഫ.എൻ.കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.ലാ അക്കാഡമി ഇന്റർനാഷണൽ അഫയേഴ്സ് ഡയറക്ടർ പ്രൊഫ.കെ.സി.സണ്ണി മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ അനിൽകുമാർ,അസോസിയേറ്റ് പ്രൊഫസർ ദക്ഷിണ സരസ്വതി,അസോസിയേറ്റ് പ്രൊഫസർ പ്രജിത എന്നിവർ പങ്കെടുത്തു.

ചലച്ചിത്രകഥ രചനാമത്സരം

തിരുവനന്തപുരം : – വേക്കപ്പ് കൾച്ചറൽ ഫോറം സ്കൂൾ , കോളേജ് വിദ്യാർത്ഥികൾക്കായി ചലചിത്ര കഥാരചന മത്സരം സംഘടിപ്പിക്കുന്നു. സ്കൂൾ കോളേജ് അധികൃതർ സാക്ഷി പ്പെടുത്തിയ സൃഷ്ടികൾ ഏപ്രിൽ പതിനഞ്ചാം തീയതിക്ക് മുമ്പായി സെക്രട്ടറി വേക്കപ്പ് കൾച്ചറൽ ഫോറം ,TC 91/910, വെൺപാലവട്ടം, ആനയറ തിരുവനന്തപുരം 695029 എന്ന വിലാസത്തിൽ അയച്ചു തരേണ്ടതാണ്. മത്സരത്തിന് ഏതൊരു ഫീസും ഉണ്ടായിരിക്കുന്നതല്ല. വിശദവിവരകൾക്ക് ഫോൺ നമ്പർ : 8137898339 , 9995515884 ൽ ബന്ധപ്പെടെണമെന്ന് സെക്രട്ടറി അറിയിച്ചു.

പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം : പിടിച്ചുപറി കേസിലെ പ്രതിയെ അന്വേഷിച്ച് രാജാജി നഗറിലെത്തിയ പൊലീസുകാരനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സുബിയെ ഭീഷണിപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ച രാജാജി നഗറിലെ സച്ചിൻ, അഖിൽ,ശരൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രജീഷ് ശശി, സബ് ഇൻസ്‌പെക്ടർ സന്ദീപ്.എസ് എന്നിവരുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. സഹോദരങ്ങളായ സച്ചിനും ശരണും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു.

ദൂരക്കുറവും സാങ്കേതിക സംവിധാനങ്ങളും അനുകൂലം

വിഴിഞ്ഞം : മാലദ്വീപിലേക്ക് ചരക്കുനീക്കത്തിന് സാദ്ധ്യത തെളിയുന്നു.വിഴിഞ്ഞത്തെ മാരിടൈം ബോർഡിന്റെ നിയന്ത്രണത്തിലുള്ള തുറമുഖത്തുനിന്ന് ചരക്ക് നീക്കത്തിനുള്ള കസ്റ്റംസ് അനുമതി നൽകിയുള്ള ഉത്തരവിറങ്ങി.വിഴിഞ്ഞത്തെ സീവേഡ് വാർഫിനാണ് അനുമതി ലഭിച്ചത്. 2018വരെ ലീവേഡ് വാർഫിൽ നിന്ന് മാലയിലേക്ക് ചരക്കുനീക്കം നടത്തിയിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ മുടങ്ങി. വിഴിഞ്ഞത്ത് ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്നതിനുള്ള കസ്റ്റംസ് തുറമുഖമായി കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണർ (പ്രിവന്റീവ്) ഡോ.ടി.ടിജുവാണ് വിജ്ഞാപനമിറക്കിയത്. ഇലക്ട്രോണിക്സ് ഡാറ്റ ഇന്റർ ചെയ്ഞ്ച് (ഇ.ഡി.ഐ) സംവിധാനംകൂടി ലഭിച്ചാലുടൻ ചരക്കുനീക്കത്തിന് തുറമുഖം സജ്ജമാകും.

മെഡിക്കൽ കോളേജിൽ വീണ്ടും പൊട്ടിത്തെറി

വനിതാ അറ്റൻഡർക്ക് പരിക്ക് തിരുവനന്തപുരം : മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്ററിലെ പ്രഷർ ഗേജ് പൊട്ടിത്തെറിച്ച് അറ്റൻഡർ ഹാരിഷാ ബീവി (50) യ്ക്ക് നെറ്റിയിൽ ഗ്ലാസ് കൊണ്ട് പരിക്കേറ്റു, ഇന്ന് വെളുപ്പിന് രണ്ട് മണിയോടെ കാഷ്വാലിറ്റിയിൽ ആയിരുന്നു. അപകടം ഓക്സിജൻ സിലിണ്ടറിലെ ഫ്ലോമീറ്ററിലെ പ്രഷർ ഗേജ് ആണ് പൊട്ടിത്തെറിച്ചത്. നെറ്റിയിൽ പരിക്കേറ്റ പരിഷാ ബീവിയുടെ പരിക്ക് നിസാര പരിക്കെന്നാണ് പ്രാഥമിക വിവരം.

മണിയൻപിള്ള രാജു വിനെ അറസ്റ്റു ചെയ്തേക്കും

തിരുവനന്തപുരം : കഴിഞ്ഞ ദിവസം തന്റെ വോൾവോ കാർ അമിത വേഗത്തിലോടിച്ച് ട്രിവാൻട്രം ക്ലബിനു മുന്നിൽ അപകടത്തിൽ പെട്ട നടൻ മണിയൻ പിള്ള രാജു ഇന്ന് മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഹാജരായി. കാറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രികരായ യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റു എന്നാണ് റിപ്പോർട്ട്. മണിയൻപിള്ള രാജു കാർ നിർത്താതെ പോയെന്നാണ് സൂചന. നടന്റെ വോൾവോ കാർ ഹാജരാക്കിയിട്ടില്ല. താൻ കാൻസർ രോഗിയാണെന്നും രണ്ടു വർഷമായി മദ്യപിക്കാറില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.

ഒൻപതുകാരിയെ നിർബന്ധിച്ച് ഉമ്മ വെപ്പിച്ച

തിരുവനന്തപുരം : ഒൻപതുവയസ്സുകാരിയെ നിർബന്ധിച്ച് ഉമ്മ വയ്പ്പിച്ച കേസിൽ വെട്ടുകാട് സ്വദേശി ബേസിൽ ജോസഫിന് (54) കഠിനതടവ് ശിക്ഷ വിധിച്ചു. തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർളയാണ് പ്രതിയെ 14 വർഷം കഠിനതടവിനും 26,000 രൂപ പിഴയ്ക്കും ശിക്ഷിച്ചത്. പിഴ അടയ്ക്കാത്ത പക്ഷം മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം. കൂടുതൽ വാർത്തകൾ ലഭിക്കുവാൻ വില്ലേജ് ന്യൂസ് വെബ് ചാനലിലേക്ക് സ്വാഗതം: https://whatsapp.com/channel/0029VbC23eh42DcfxZTIMP3i

പ്രഥമ പഞ്ചമുഖി പുരസ്‌കാരം പ്രൊഫ. രമാഭായിക്ക്

തിരുവനന്തപുരം : കലാനിധി – കുന്നുംപുറം മഹാദേവർ ദുർഗാ ഭദ്രകാളി ക്ഷേത്ര ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ പഞ്ചമുഖി പുരസ്ക്കാരത്തിന് പ്രൊഫ. (അഡ്വ.) കെ. ജെ. രമാഭായ് അർഹയായി. 25000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഈ മാസം 11ന് വൈകിട്ട് 6 ന് മാറനല്ലൂർ കുന്നുംപുറം മഹാവേർ ദുർഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിൽ വച്ചു നടക്കുന്ന ചടങ്ങിൽ പ്രമുഖ ചിത്രകാരനും സംവിധായകനുമായ നേമം പുഷ്പരാജ് പുരസ്ക്കാരം സമ്മാനിക്കുമെന്ന് കലാനിധി ട്രസ്റ്റ് ചെയർപേഴ്സൺ & മാനേജിംഗ് ട്രസ്റ്റി ഗീതാ […]

ഇനി ആനുകൂല്യങ്ങൾ ലഭ്യമാകും

തിരുവനന്തപുരം : സംസ്ഥാനത്തെ ഒബിസി പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളതും എന്നാൽ വിദ്യാഭ്യാസ അനുകൂല്യങ്ങൾക്കുള്ള എസ്ഇബിസി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലാത്തതുമായ 28 സമുദായങ്ങളെ എസ്ഇബിസി പട്ടികയിൽ ഉൾപ്പെടുത്തും. പിന്നോക്ക വിഭാഗ കമ്മീഷൻ്റെ ഉപദേശം അംഗീകരിച്ചാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം. ഉന്നത വിദ്യാഭ്യാസ കോഴ്സുകളിലേക്ക് സംവരണവും വിദ്യാഭ്യാസ ആനുകൂല്യങ്ങളും അനുവദിക്കുന്നത് 1965 ലെ കുമാരപിള്ള കമ്മീഷൻ്റെ അടിസ്ഥാനത്തിൽ നിലവിൽ വന്ന സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നിൽക്കുന്ന സമുദായങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടവർക്കായിരുന്നു. അതുകൊണ്ടു തന്നെ ഈ 28 സമുദായങ്ങൾക്ക് വിദ്യാഭ്യാസ സംവരണ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ല. […]

Back To Top