പൊലീസിനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ

തിരുവനന്തപുരം : പിടിച്ചുപറി കേസിലെ പ്രതിയെ അന്വേഷിച്ച് രാജാജി നഗറിലെത്തിയ പൊലീസുകാരനെ ആക്രമിക്കാൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ സുബിയെ ഭീഷണിപ്പെടുത്തി ആക്രമിക്കാൻ ശ്രമിച്ച രാജാജി നഗറിലെ സച്ചിൻ, അഖിൽ,ശരൺ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കന്റോൺമെന്റ് പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ പ്രജീഷ് ശശി, സബ് ഇൻസ്‌പെക്ടർ സന്ദീപ്.എസ് എന്നിവരുടെ നേതൃത്വത്തിലാണ് കസ്റ്റഡിയിലെടുത്തത്. സഹോദരങ്ങളായ സച്ചിനും ശരണും റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണെന്ന് കന്റോൺമെന്റ് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top