ദൂരക്കുറവും സാങ്കേതിക സംവിധാനങ്ങളും അനുകൂലം

വിഴിഞ്ഞം : മാലദ്വീപിലേക്ക് ചരക്കുനീക്കത്തിന് സാദ്ധ്യത തെളിയുന്നു.വിഴിഞ്ഞത്തെ മാരിടൈം ബോർഡിന്റെ നിയന്ത്രണത്തിലുള്ള തുറമുഖത്തുനിന്ന് ചരക്ക് നീക്കത്തിനുള്ള കസ്റ്റംസ് അനുമതി നൽകിയുള്ള ഉത്തരവിറങ്ങി.വിഴിഞ്ഞത്തെ സീവേഡ് വാർഫിനാണ് അനുമതി ലഭിച്ചത്.

2018വരെ ലീവേഡ് വാർഫിൽ നിന്ന് മാലയിലേക്ക് ചരക്കുനീക്കം നടത്തിയിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ മുടങ്ങി. വിഴിഞ്ഞത്ത് ഇറക്കുമതിയും കയറ്റുമതിയും ചെയ്യുന്നതിനുള്ള കസ്റ്റംസ് തുറമുഖമായി കൊച്ചിയിലെ കസ്റ്റംസ് കമ്മിഷണർ (പ്രിവന്റീവ്) ഡോ.ടി.ടിജുവാണ് വിജ്ഞാപനമിറക്കിയത്. ഇലക്ട്രോണിക്സ് ഡാറ്റ ഇന്റർ ചെയ്ഞ്ച് (ഇ.ഡി.ഐ) സംവിധാനംകൂടി ലഭിച്ചാലുടൻ ചരക്കുനീക്കത്തിന് തുറമുഖം സജ്ജമാകും.

Leave a Reply

Your email address will not be published. Required fields are marked *

Back To Top