മലയാളിയുടെ പോക്കറ്റ് കാലിയാകും

കല്ലറ : തേങ്ങ വിലയ്‌ക്കൊപ്പം ഉയര്‍ന്ന് ഇളനീര്‍ വിലയും. ഒരാഴ്ച മുമ്പ് 35 രൂപ വരെയുണ്ടായിരുന്ന ഇളനീരിന് ഇപ്പോള്‍ 50 രൂപയായി. വേനല്‍ച്ചൂടില്‍ ഇളനീര്‍ വില്പന വര്‍ദ്ധിച്ചത് പെട്ടെന്നുള്ള വിലക്കയറ്റത്തിനു കാരണമായി. വലിയ ഇളനീരിന് 60 രൂപ വരെ നല്‍കണം. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10 മുതല്‍ 15 രൂപ വരെയാണ് വര്‍ദ്ധിച്ചത്. മാസങ്ങളായി നാളികേരവില ഉയര്‍ന്നു നില്‍ക്കുകയാണ്.

തേങ്ങയ്ക്കും ഇളനീരിനും വന്‍ ക്ഷാമം നേരിടുന്നതായി കച്ചവടക്കാര്‍ പറയുന്നു. വിളവെടുപ്പ് തീരെ കുറഞ്ഞതോടെ തേങ്ങ വില കിലോയ്ക്ക് 75 രൂപ വരെയെത്തിയിരുന്നു. തമിഴ്‌നാട് ഉള്‍പ്പെടെ അന്യ സംസ്ഥാനങ്ങളില്‍ നിന്നും വരവ് കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top