വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ഓയൂർ ഫയർ സ്റ്റേഷൻ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് യാഥാർത്ഥ്യത്തിലേക്ക് നീങ്ങുന്നു. നേരത്തേ ഭരണാനുമതി ലഭിച്ചതാണെങ്കിലും കാളവയലിൽ ഇതിനായി വാങ്ങിയ സ്ഥലത്ത് പണി തുടങ്ങുന്നതിന് മുടക്കം സംഭവിക്കുകയായിരുന്നു.
ഇപ്പോൾ 3.4 കോടി രൂപയ്ക്ക് കെട്ടിട നിർമാണത്തിന് ടെൻഡർ നൽകിയിരിക്കുകയാണ്. ഈ പ്രദേശത്തിൻ്റെ വലിയ ഒരു കാത്തിരിപ്പ് സഫലമാവുകയാണ്.