വിദ്യാഭ്യാസ രംഗത്തും ആരോഗ്യ രംഗത്തും കർമ്മ ശേഷി തെളിയിച്ച അതുല്യ പ്രതിഭ ഡോ.എ.പി മജീദ് ഖാന് പൗരാവലി ആദരവ് അർപ്പിക്കുന്നു.
ഇന്ന് (ഒക്ടോബർ 5 ) വൈകുന്നേരം നെയ്യാറ്റിൻകര സ്വദേശാഭിമാനി ടൗൺ ഹാളിൽ കെ. ആൻസലൻ MLA അധ്യക്ഷനാകുന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ A N ഷംസീർ നവതി ആഘോഷം ഉദ്ഘാടനം ചെയ്യും.
നെയ്യാറ്റിൻകര മുൻസിപ്പൽ ചെയർമാൻ പി കെ രാജ് മോഹൻ, V ജോയ് MLA, M വിൻസന്റ് MLA, I B സതീഷ് MLA, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ D സുരേഷ് കുമാർ, കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ M M ഹസൻ, ആനാവൂർ നാഗപ്പൻ, ബി ജെ പി ജനറൽ സെക്രട്ടറി R സുരേഷ്, CPI ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, കുസാറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ M ജുനൈദ് ബുഷിരി എന്നിവർ പങ്കെടുക്കും.