രാജസ്ഥാനിൽ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ എട്ട് രോഗികൾ മരിച്ചു

 Touch once in screen for audio! വില്ലേജ് ന്യൂസ് ടി വി യിലേക്ക് സ്വാഗതം!

 

രാജസ്ഥാനിൽ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ എട്ട് രോഗികൾ മരിച്ചു

ആശുപത്രിയുടെ രണ്ടാം നിലയിലെ ട്രോമ ഐസിയുവിലെ ഷോർട്ട് സർക്യൂട്ടിൽ നിന്നാണ് തീപിടുത്തമുണ്ടായതെന്ന് അധികൃതർ പറഞ്ഞു.

രാജസ്ഥാനിലെ ജയ്പൂരിലുള്ള സവായ് മാൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിലെ ട്രോമ ഇന്റൻസീവ് കെയർ യൂണിറ്റിൽ (ഐസിയു) ഞായറാഴ്ച രാത്രിയുണ്ടായ വൻ തീപിടുത്തത്തിൽ എട്ട് രോഗികൾ മരിച്ചു.

കൂടുതൽ രോഗികളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു.

രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ തിങ്കളാഴ്ച രാവിലെ ആശുപത്രി സന്ദർശിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തു.

അന്വേഷണത്തിനായി ആറ് അംഗ ഉന്നതതല സമിതി രൂപീകരിച്ചു.സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *

Back To Top