CPM കോൺഗ്രസ് സംഘർഷമുണ്ടായ കടയ്ക്കൽ ഇപ്പോഴും സംഘർഷ ഭീതിയിൽ തുടരുന്നു. കോൺഗ്രസ് പ്രതിഷേധമാർച്ചിനെതിരെ അക്രമം അഴിച്ച് വിട്ടത് CPM ഗൂഢാലോചനയുടെ ഭാഗമാണെന്ന് KPCC സെക്രട്ടറി MM നസീർ ആരോപിച്ചു. കുത്തേറ്റു എന്ന വ്യാജേന ചികിൽസയിലുള്ള CPM പ്രവർത്തകന് പരിക്കേറ്റത് പോലീസ് ലാത്തിചാർജിലും അയാൾ ജോലി ചെയ്യുന്ന നീതി മെഡിക്കൽ സ്റ്റോറിലെ സർജിക്കൽ നൈഫും കൊണ്ടാണ്.
സംഘർഷത്തിലെ വീഡിയോ ദൃശ്യങ്ങളിൽ നിന്നും ഇത് വ്യക്തമാണ്. ഇത് മറച്ച് വച്ചു കൊണ്ടാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. സംഭവ സ്ഥലത്ത് ഇല്ലാതിരുന്ന കോൺഗ്രസ് നേതാവിനെതിരെയും പോലീസ് കേസ് എടുത്തിട്ടുണ്ട്. സമീപകാലത്ത് കടയ്ക്കൽ മേഖലയിൽ കോൺഗ്രസ് പാർട്ടിക്കുണ്ടായ വളർച്ചയിലും ഉണർവിലും വിളറി പൂണ്ട CPM ഗൂഢാലോചനയുടെ ഭാഗമാണ് ഈ അക്രമ പരമ്പര എന്ന് ശ്രീ എം എം നസീർ അഭിപ്രായപ്പെട്ടു.