കരിങ്ങന്നൂർ റെസിഡന്റ്‌സ് അസോസിയേഷന്റെ 7മത് വാർഷികാസമ്മേളനവും, കുടുംബസംഗമവും ഓഗസ്റ്റ് 15നു വെള്ളിയാഴ്ച്ച വെളിന്നല്ലൂർ സഹകരണ ബാങ്ക് ഹാളിൽ നടന്നു. KRA പ്രസിഡന്റ് N. മണിരാജൻ അധ്യക്ഷത വഹിച്ചു. KRA സെക്രട്ടറി P. രാജേന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. സമ്മേളനം വെളിന്നല്ലൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ് Adv. M അ ൻസർ ഉദ്ഘാടനം ചെയ്തു. സർഗ്ഗപ്രഭാഷകൻ ഡോ. സജിത്ത് ഏവൂരേത്ത് മുഘ്യപ്രഭഷണം നടത്തി. യോഗത്തിൽ നീറ്റ് പരീക്ഷയിൽ പ്രശസ്ത വിജയം കൈ വരിച്ച R. S ദേവികയെ അനുമോദിച്ചു.
വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച വ്യക്തി കളെ ആദരിച്ചു. കലാ മത്സങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. Adv. R. ജയന്തി ദേവി ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കരിങ്ങന്നൂർ സുഷമ, പഞ്ചായത്ത് മെമ്പർ കെ. വിശാഖ്, കെ. എസ്. രാജേഷ്, പി. ഷാജി, പി. ശ്രീകുമാർ, വേക്കൽ മണി, ഭാനുദേവൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. KRA ട്രഷറർ കെ. മുരളീധരൻ കൃതഞ്ഞത പറഞ്ഞു.