റാന്നി: വാതക ശ്മശാനത്തിൽ ചിതയ്ക്ക് തീ കൊളുത്തുന്നതിനിടെ ആളിപ്പടർന്ന് മൂന്ന് പേർക്ക് പൊള്ളലേറ്റു. ചിരട്ടയിൽ വച്ചിരുന്ന കർപ്പൂരത്തിലേക്ക് തീ പകരുന്നതിനിടെ ആളിപ്പടരുകയായിരുന്നു.
സമീപമുണ്ടായിരുന്നവർ ഓടി മാറിയതിനാൽ വലിയ അപകടം ഒഴിവായി. തീ പകരുന്നതിന് മുമ്പ് ഗ്യാസ് സിലിണ്ടർ ഓൺ ചെയ്തതാണ് കാരണമെന്ന് പറയുന്നു.