കഥകളി ആചാര്യനായിരുന്ന ഓയൂർ കൊച്ചുഗോവിന്ദപിള്ള ആശാൻ കഥകളിയുടെ കുലപതിയായിരുന്നു എന്ന് അദ്ദേഹത്തിൻ്റെ 17-ാം ചരമവാർഷികവും അനുസ്മരണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് കൊണ്ട് മന്ത്രി ശ്രീമതി ചിഞ്ചുറാണി പറഞ്ഞു.
സാംസ്കാരിക കേന്ദ്രം പ്രസിഡൻ്റ് ശ്രീ ജി ഹരിദാസ് അധ്യക്ഷനായിരുന്നു. ഡോ. തോട്ടം ഭുവനചന്ദ്രൻ നായർ പഞ്ചാ പ്രസിഡൻ്റ് എം. അൻസർ, വാർഡ് മെമ്പർ ഡി രമേശൻ , വാമനൻ നമ്പൂതിരി സെക്രട്ടറി ഗോപകുമാർ, ട്രഷറർ ശശിധരകുറുപ്പ്, പ്രേംകുമാർ, ചന്ദ്രബോസ്, മാത്ര രവി എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി