ബിവറേജസ് കോർപ്പറേഷൻ്റെ കൊട്ടാരക്കര ഔട്ട്ലെറ്റിൽ മദ്യം വാങ്ങാൻ എത്തിയ ആൾ ജീവനക്കാരൻ്റെ തലയിൽ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു.
മുറിവേറ്റ ജീവനക്കാരനായ പെരും കുളം ദിയ ഭവനിൽ ബെയ്സിലിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളായ രഞ്ജിത്, ജാക്സൺ എന്നിവരെ വൈകാതെ പിടി കൂടുമെന്ന് കൊട്ടാരക്കര പോലീസ് അറിയിച്ചു