ചടയമംഗലം: മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി നബാഡുമായി സഹകരിച്ച് നടപ്പിലാക്കുന്ന ജഡായുമംഗലം ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ ഓഫീസ് ഉദ്ഘാടനം 2025 ആഗസ്റ്റ് 26 ചൊവ്വ 9.30 AM ന് ചടയമംഗലം NSS ആഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്.
ബഹു. മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി പ്രസിഡൻ്റും NSS ഡയറക്ടർ ബോർഡ് മെമ്പറുമായ അഡ്വ ചിതറ എസ് രാധാകൃഷ്ണൻ നായർ ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നതാണ്.
തദവസരത്തിൽ നബാർഡ് കേരള ചീഫ് ജനറൽ മാനേജർ ശ്രീ നാഗേഷ് കുമാർ അനു മാല NSS രജിസ്ട്രാർ ശ്രീ വി വി ശശിധരൻ നായർ എന്നിവർ പങ്കെടുക്കുന്നതാണ്.