വെളിനല്ലൂർ പഞ്ചായത്തിന്റെ പതിമൂന്നാം നമ്പർ വാർഡായ ഉഗ്രംകുന്നിൽ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മുഖമാണ് യു ഡി എഫ് സ്ഥാനാർഥിയായ രുഗ്മിണി പ്രകാശ്.
എന്നും നിലപാടുകളിലുറച്ച് മനുഷ്യപക്ഷത്ത് നിന്നിട്ടുള്ള രുഗ്മിണി പ്രകാശിന് രണ്ട് തവണ ഈ വാർഡിനെ പ്രതിനിതീകരിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഉഗ്രംകുന്നിന്റെ വികസനപാതയിൽ ഒട്ടനവധി സംഭാവനകൾ നല്കാൻ രുഗ്മിണി പ്രകാശിനും മറ്റ് യു ഡി എഫ് ജനപ്രധിനിതികൾക്കും കഴിഞ്ഞിട്ടുണ്ട്.
വാർഡിന്റെ അഭിമാനമായ ഗവൺമെന്റ് ആയുർവേദ ആശുപത്രി, വെളിനല്ലൂരിൽ ഇത്തിക്കരയാറ്റിന്കുറുകേ ചെക്ക്ഡാം, ഉഗ്രംകുന്ന് ഗവ എൽ പി എസിന് പുതിയ കെട്ടിടം, വായനശാലയ്ക്ക് പുതിയ ഹാൾ നിർമ്മിച്ച് കളർ ടി വി, വായനശാലയ്ക്ക് പുതിയ സൗണ്ട് സിസ്റ്റം, ഉഗ്രംകുന്ന് വാർഡിൽ രണ്ട് അംഗൻവാടികൾ അനുവദിപ്പിച്ച് കെട്ടിട നിർമ്മാണം, കുടിവെള്ളക്ഷാമം പരിഹരിക്കാൻ MP ഫണ്ടിൽ നിന്നും പൈപ്പ്ലൈൻ സ്ഥാപിക്കാൻ ഫണ്ട് അനുവദിപ്പിക്കൽ, ഉഗ്രംകുന്ന് – പനയറകുന്ന് റോഡ്, ആലും മൂട് ഇരപ്പിൽ, മെയിൻ റോഡ്, സ്നേഹാ ഇംഗ്ഷൻ പനയറകുന്ന് – ഇലഞ്ഞിക്കൽ റോഡ്, വെളിനല്ലൂർ -തെക്കേ മുക്ക്റോഡ്, വായനശാല – ഏഴാം കുറ്റി റോഡ്, മലഞ്ചുഴി കടവ്റോഡ്, കൊച്ചൂട്ടിൽ കടവ് റോഡ്,
LPS- പാലം ജംഗ്ഷൻ റോഡ്, പൊയ്കയിൽ -ഗണപതി ക്ഷേത്രം റോഡ്, EET UPS റോഡ്, കെൽട്രോൺ – വടക്കുപുറം ഏലാറോഡ്, ആലും മൂട് – മലഞ്ചുഴി കടവ് റോഡ്, ഉഗ്രംകുന്ന് LPS – പാലം ജംഗ്ഷൻറോഡ്, കരിപ്പിറ്റത്ത് – വടക്കതിൽ റോഡ്, LPS – കീഴതിൽ റോഡ്, EET LPSറോഡ് , വിരലൂർകോണം ചിറ റോഡ്
തുടങ്ങിയവയുടെ നിർമ്മാണങ്ങളും പുനരുദ്ധാനങ്ങളും ഇവയിൽ പെടുന്നു.
രോഹിണി ഫെസ്റ്റിന് പഞ്ചായത്ത് ഫണ്ട് തുടർച്ചയായി അനുവദിപ്പിച്ചിട്ടുള്ളതും പ്രത്യേകിച്ച് എടുത്ത് പറയേണ്ടതാണ്. കഴിഞ്ഞ 5 വർഷമായി രോഹിണി ഫെസ്റ്റിന് പഞ്ചായത്ത് ഫണ്ട് അനുവദിക്കുന്നില്ല എന്ന് കൂടി ഇവിടെ പറയേണ്ടി വരും.
UDF പ്രതിനിധികൾ തുടങ്ങിവെച്ചതും പൂർത്തീകരിച്ചതുമായ പല വികസനപ്രവത്തനങ്ങളും നവീകരിക്കേണ്ടതുണ്ടെന്ന് രുഗ്മിണി പ്രകാശ് ഓർമ്മിപ്പിക്കുന്നു.
വാർഡ് വികസനത്തിനു വേണ്ട എല്ലാ നടപടികളും മുൻഗണനാപൂർവ്വം നടപ്പാക്കാൻ താൻ പ്രതിജ്ഞാബദ്ധയാണെന്നും രുഗ്മിണി പ്രകാശ് അറിയിക്കുന്നു.
താൻ തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ തൻ്റെ ഓണറേറിയം ഉപയോഗപ്പെടുത്തി വാർഡിലെ പുതിയ തലമുറയുടെ അഭ്യർത്ഥന മാനിച്ച് ഒരു കളിസ്ഥലം നിർമ്മിക്കുന്നതിനുള്ള ശ്രമം നടത്തുകയും വാഗ്ദാന പെരുമഴകൾ ഒത്തിരി ഉണ്ടായിട്ടും ഇന്നും ജീർണാവസ്ഥയിലുള്ള ഉഗ്രംകുന്ന് വായന ശാലയ്ക്ക് MP ഫണ്ട് ഉപയോഗിച്ച് കെട്ടിട നിർമ്മാണം നടത്തുകയും ചെയ്യും എന്നും സ്ഥാനാർത്ഥി വാഗ്ദാനം ചെയ്യുന്നു.

