മാനസാന്തരത്തിന് സാധ്യത; ഐഎസ് പ്രവർത്തകൻ്റെ ജീവപര്യന്തം 10 വർഷമാക്കി കുറച്ചു
2020-ലാണ് തൊടുപുഴ സ്വദേശി സുബഹാനി ഹാജയെ എൻഐഎ കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത് കൊച്ചി: ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) പ്രവർത്തകനെന്നു കണ്ടെത്തിയതിനെത്തുടർന്ന് ജീവപര്യന്തം തടവിനു ശിക്ഷിച്ച തൊടുപുഴ സ്വദേശി സുബഹാനി ഹാജയ്ക്ക് (അബു ജാസ്മിൻ) ശിക്ഷയിൽ ഇളവുനൽകി ഹൈക്കോടതി. ജീവപര്യന്തം തടവ് 10 വർഷമായി കുറച്ചാണ് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവർ ഉത്തരവിട്ടത്.ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെതിരേ നൽകിയ അപ്പീലിലാണ് ഉത്തരവ്. മാന സാന്തരത്തിനടക്കമുള്ള സാധ്യത കണക്കിലെടുത്താണ് ശിക്ഷയിൽ ഇളവ് […]



