അൻപത് ലക്ഷം എവിടെ
തിരുവനന്തപുരം: മണ്ണന്തല വാർഡിൽ അമൃതം പദ്ധതിയിലുൾപ്പെടുത്തി നടുക്കോലിച്ചിറ കുളം നവീകരണത്തിന്. അൻപത് ലക്ഷം രൂപ അനുവദിച്ച മേയർക്കും സൈഡിൽ കൗൺസിലർക്കും അഭിനന്ദനങ്ങൾ എഴുതിയ ബോർഡ് ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് തൊട്ട് മുൻപത്തെ മണിക്കൂറിൽ സ്ഥാപിച്ചുവെങ്കിലും. ഈ ബോർഡിൽ കാണുന്ന കുളത്തിന്റെ അവസ്ഥ ദയനീയമാണ്. ഒരു ചെറിയ വെള്ളക്കെട്ട് പോലെ തോന്നിക്കുന്ന കുളത്തിന് ഇത്രയും കാലം ശാപമോക്ഷം കിട്ടിയില്ല. ഇപ്പോൾ തെരഞ്ഞെടുപ്പ് അടുത്തപ്പോൾ ‘വികസന നായകരുടെ’ തലയിൽ കത്തിയ കുരുട്ടുബുദ്ധിയാണീ ബോർഡെന്നാണ് നാട്ടുകാർ പറയുന്നത്. ഈ അൻപത് ലക്ഷം എവിടെയെന്നും […]
തദ്ദേശ തിരഞ്ഞെടുപ്പ്
ബൂത്തുകളിലെ വീഡിയോഗ്രഫിക്ക് അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ : തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബൂത്തുകളിൽ വീഡിയോഗ്രഫി സംവിധാനം ആവശ്യാനുസരണം സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതിന് അംഗീകൃത വീഡിയോഗ്രഫി സംഘടനകളിൽ നിന്ന് നിബന്ധനകൾക്ക് വിധേയമായി ക്വട്ടേഷൻ ക്ഷണിച്ചു. വോട്ടെടുപ്പ് ദിവസം വോട്ടെടുപ്പ് ആരംഭിക്കുന്നത് മുതല്‍ അവസാനിക്കുന്നത് വരെയായിരിക്കും വീഡിയോഗ്രഫി ചെയ്യേണ്ടത്. കാമറ, വീഡിയോഗ്രാഫര്‍ എന്നിവ ഉള്‍പ്പെടെയുള്ള തുകയാണ് ക്വോട്ട് ചെയ്യേണ്ടത്. താല്പര്യമുള്ളവര് നവംബർ 24ന് വൈകിട്ട് മൂന്ന് മണിക്ക് മുമ്പ് ആലപ്പുഴ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ മുമ്പാകെ ക്വട്ടേഷനുകൾ സമർപ്പിക്കണം. […]
ശനിയാഴ്ച അവധി
തിരുവനന്തപുരം നഗരസഭാ പരിധിയിലെ സർക്കാർ ഓഫീസുകൾക്കും സ്കൂളിനും അവധി ബാധകം തിരുവനന്തപുരം : തിരുവനന്തപുരത്തെ ബീമാപ്പള്ളി ഉറൂസിനോട് അനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍. തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമായിരിക്കും. അതേസമയം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നു. മുൻ നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും അവധി ബാധകമായിരിക്കില്ല. നവംബർ 22 മുതൽ ഡിസംബർ രണ്ടുവരെ വരെയാണ് ബീമാപ്പള്ളി […]
ശബരിമലയിൽ ഇപ്പോഴും വൻ ഭക്തജനത്തിരക്ക്
പത്തനംതിട്ട: ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ദർശനത്തിനായി 8 മുതൽ 12 മണിക്കൂർ വരെയാണ് ഭക്തർ കാത്തുനിന്നത്. ഒരു മിനിറ്റിൽ 65 പേർ വരെയാണ് പതിനെട്ടാംപടി കയറുന്നത്. ഇന്നുമുതൽ പ്രതിദിനം 75,000 പേർക്ക് മാത്രമായിരിക്കും ദർശനത്തിന് അവസരം. സ്പോട്ട് ബുക്കിംഗ് തിങ്കളാഴ്ച വരെ 5000 ആയി ചുരുക്കി. വിർച്വൽ ക്യൂ ബുക്കിംഗ് കർശനമായി നടപ്പാക്കും. ഇന്നലെ ദർശനം നടത്തിയത് 80,615 പേരാണ്. തിരക്ക് നിയന്ത്രിച്ചെങ്കിലും മണിക്കൂറുകളോളം ക്യൂ നീണ്ടു. കുടിവെള്ള വിതരണത്തിൽ അടക്കം പരാതി ഉയരുന്നുണ്ട
പഴയ വാഹനങ്ങള്‍ പ്രേമികൾ ശ്രദ്ധിക്കുക
ഫിറ്റ്നസ് ഫീസ് പത്തിരട്ടി വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. തിരുവനന്തപുരം : വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധന ഫീസുകള്‍ നിലവിലുള്ളതിനേക്കാള്‍ പത്തിരട്ടി വരെ വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ.കേന്ദ്ര മോട്ടോർ വാഹന വകുപ്പിന്റെ നിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് പുതിയ നടപടി. പുതുക്കിയ ഫീസ് ഘടന രാജ്യവ്യാപകമായി ബാധകമാണ്. പുതിയ നിയമം അനുസരിച്ച്, ഉയർന്ന ഫിറ്റ്നസ് ഫീസുകള്‍ക്കുള്ള കാലപഴക്കം 15 വർഷത്തില്‍ നിന്ന് 10 വർഷമായി കുറച്ചു. വാഹനങ്ങളുടെ പഴക്കം അനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് ഫീസ് വർദ്ധിപ്പിക്കുന്നത്. 10-15 വർഷം, 15-20 […]
ശബരിമല സ്വർണ്ണ കൊള്ള
പദ്മകുമാറിനെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം : ശബരിമല സ്വർണ്ണ കൊള്ള യോടനുബന്ധിച്ച് മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും മുൻ കോന്നി എം എൽ എ യുമായ എ.പദ്മകുമാറിനെ എസ്ഐടി തിരുവനന്തപുരത്ത് രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്തു. സി പി എം ഉന്നത നേതാവിന്റെ അറസ്റ്റ് പാർട്ടിയെയും എൽ ഡി എഫി നെയും വെട്ടിലാക്കി. ചെറിയ മീനല്ല വലയിൽ കുടുങ്ങിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിരഞ്ഞെടുപ്പ് അടുത്തിരിക്കുമ്പോൾ ഇതിൽപ്പരം ഒരു ഷോക്ക് ഏൽക്കാനില്ല സർക്കാരിനും […]
മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിലൂടെ നിങ്ങൾക്കൊരു ‘ഏർളി ബ്രെയിൻ മാപ്പിംഗ് അനലിസ്റ്റ്’ ആകാം.
ബി എസ് എസ് അഥവാ ഭാരത് സേവക് സാമാജിന്റെ മേൽനോട്ടത്തിൽ മൂന്ന് മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സിലൂടെ നിങ്ങൾക്കൊരു ‘ഏർളി ബ്രെയിൻ മാപ്പിംഗ് അനലിസ്റ്റ്’ ആകാം. പ്രധാനമായും ആറാം ക്ളാസ്സ് മുതൽ പ്ലസ് 2 വരെയുള്ള വിദ്യാർത്ഥികൾക്ക് അക്കാഡമിക് മോക്ക് ടെസ്റ്റിന് സാധ്യത ഒരുക്കുന്ന ‘ഗ്ലോബൽ ഗേറ്റ്വേ’ എന്ന ലേർണിംഗ് പ്ലാറ്റ്ഫോമാണ് ഈ അവസരം നൽകുന്നത്. അഞ്ച് വയസ്സ് മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ‘ഓൺലൈൻ/ ഓഫ്ലൈൻഏർളി കരിയർ മാപ്പിംഗ് ആൻഡ് ഗൈഡൻസ്’ […]
കോൺഗ്രസ് വിമതൻ പത്രിക സമർപ്പിച്ചു
മണ്ണന്തല : ഷിജിൻ കെ ജയൻ ( കണ്ണൻ) തിരുവനന്തപുരം കോർപറേഷൻ മണ്ണന്തല വാർഡിൽ സ്വതന്ത്ര സ്ഥാനാർത്യായി പത്രിക സമർപ്പിച്ചു. മണ്ണന്തല വാർഡിൽ തുടർച്ചയായി വനജരാജേന്ദ്രബാബു സ്ഥാനാർത്ഥിയാകുന്നതിൽ കോൺഗ്രസ്സിൽ വലിയൊരു വിഭാഗത്തിനു ശക്തമായ എതിർപ്പുണ്ട്. ഇത്തവണ യുവ പ്രാതിനിധ്യം ഉണ്ടാകണമെന്ന നിർദേശം അട്ടിമറിക്കപ്പെട്ടു എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. സമുദായ സമവാക്യങ്ങളിൽ വിജയമുറപ്പിക്കുന്ന വാർഡുകളിൽ ഒന്നാണ് മണ്ണന്തല എന്നതും ശ്രദ്ധേയം. രണ്ടുപേർ ഔദ്യോഗികവും റിബലും ആയി വരുമ്പോൾസി പി എം സ്ഥാനാർത്ഥി അനിൽകുമാറും ബി ജെ പി […]
ശബരിമലയിലെ തിരക്കിൽ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി : ശബരിമലയിൽ ഇന്നലെയുണ്ടായ അനിയന്ത്രിതമായ തിരക്കിൽ തിരുവിതാംകൂർ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഒരു ദുരന്തം വരുത്തിവയ്ക്കരുതെന്നും എന്തുകൊണ്ട് ഏകോപനം ഉണ്ടായില്ലെന്നും ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചു. മണ്ഡല മകരവിളക്ക് സീസൺ തുടങ്ങി രണ്ടാം ദിവസം തന്നെ തിരക്ക് അനിയന്ത്രിതമായത് എന്ത് കൊണ്ടെന്ന് കോടതി ചോദിച്ചു. ആറ് മാസങ്ങൾക്ക് മുൻപെങ്കിലും ഒരുക്കങ്ങൾ തുടങ്ങേണ്ടതായിരുന്നു. നിലയ്ക്കൽ മുതൽ സന്നിധാനം വരെ അഞ്ചോ ആറോ സെക്ടറുകളാക്കി തിരിക്കണം. ഇവിടെ പരമാവധി എത്ര പേരെ ഉൾക്കൊള്ളാൻ കഴിയുമെന്നതിന് കണക്കുകളുണ്ടോയെന്നും […]
രുഗ്മിണി പ്രകാശ്, സ്ഥാനാർത്ഥിയെ ആഴത്തിലറിയാം
വെളിനല്ലൂർ പഞ്ചായത്തിന്റെ പതിമൂന്നാം നമ്പർ വാർഡായ ഉഗ്രംകുന്നിൽ ആർക്കും പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത മുഖമാണ് യു ഡി എഫ് സ്ഥാനാർഥിയായ രുഗ്മിണി പ്രകാശ്. എന്നും നിലപാടുകളിലുറച്ച് മനുഷ്യപക്ഷത്ത് നിന്നിട്ടുള്ള രുഗ്മിണി പ്രകാശിന് രണ്ട് തവണ ഈ വാർഡിനെ പ്രതിനിതീകരിക്കാനുള്ള അവസരം ലഭിച്ചിട്ടുണ്ട്. ഉഗ്രംകുന്നിന്റെ വികസനപാതയിൽ ഒട്ടനവധി സംഭാവനകൾ നല്കാൻ രുഗ്മിണി പ്രകാശിനും മറ്റ് യു ഡി എഫ് ജനപ്രധിനിതികൾക്കും കഴിഞ്ഞിട്ടുണ്ട്. വാർഡിന്റെ അഭിമാനമായ ഗവൺമെന്റ് ആയുർവേദ ആശുപത്രി, വെളിനല്ലൂരിൽ ഇത്തിക്കരയാറ്റിന്കുറുകേ ചെക്ക്ഡാം, ഉഗ്രംകുന്ന് ഗവ എൽ പി എസിന് […]
