പോ​​​ലീ​​​സി​​​ന്‍റെ ക​​​ള്ള​​​ക്ക​​​ഥ പൊ​​​ളി​​​ച്ച് സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ

പോ​​​ലീ​​​സി​​​ന്‍റെ ക​​​ള്ള​​​ക്ക​​​ഥ പൊ​​​ളി​​​ച്ച് സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ൾ

കൊ​​​ച്ചി : പോ​​​​​​ലീ​​​​​​സ് ക​​​​​​സ്റ്റ​​​​​​ഡി​​​​​​യി​​​​​​ലെ​​​​​​ടു​​​​​​ത്ത ഭ​​​​​​ർ​​​​​​ത്താ​​​​​​വി​​​നെ കാ​​​​​​ണാ​​​​​​ൻ കൈ​​​​​​ക്കു​​​​​​ഞ്ഞു​​​​​​ങ്ങ​​​​​​ളു​​​​​​മാ​​​​​​യി സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ലെ​​​​​​ത്തി​​​​​​യ ഗ​​​​​​ർ​​​​​​ഭി​​​​​​ണി​​​​​​യാ​​​​​​യ യു​​​​​​വ​​​​​​തി​​​​​​യെ സി​​​​​​ഐ അ​​​​​​തി​​​​​​ക്രൂ​​​​​​ര​​​​​​മാ​​​​​​യി മ​​​​​​ർ​​​​​​ദി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​ന്‍റെ ഞെ​​​​​​ട്ടി​​​​​​ക്കു​​​​​​ന്ന ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ൾ പു​​​​​​റം​​​ലോ​​​കം അ​​​റി​​​ഞ്ഞ​​​ത് നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളി​​​ലൂ​​​ടെ ല​​​ഭി​​​ച്ച സി​​​സി​​​ടി​​​വി ദൃ​​​ശ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന്.

2024 ജൂ​​​​​​ണ്‍ 20ന് ​​​​​​ന​​​​​​ട​​​​​​ന്ന മ​​​​​​ര്‍ദ​​​​​​ന​​​​​​ത്തി​​​​​​ന്‍റെ സി​​​​​​സി​​​​​​ടി​​​​​​വി ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ള്‍ ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​യു​​​​​​ടെ ഉ​​​​​​ത്ത​​​​​​ര​​​​​​വു​​​​​​പ്ര​​​​​​കാ​​​​​​ര​​​മാ​​​ണു പ​​​​​​രാ​​​​​​തി​​​​​​ക്കാ​​​​​​രി​​​​​​യാ​​​യ ഷൈ​​​​​​മോ​​​​​​ള്‍ക്കു പോ​​​​​​ലീ​​​​​​സ് കൈ​​​​​​മാ​​​​​​റി​​​​​​യ​​​​​​ത്.

സം​​​ഭ​​​വ​​​ത്തി​​​നു പി​​​ന്നാ​​​ലെ ആ​​​​​​രോ​​​​​​പ​​​​​​ണം നി​​​​​​ഷേ​​​​​​ധി​​​​​​ച്ച പോ​​​​​​ലീ​​​​​​സ് യു​​​​​​വ​​​​​​തി കൈ​​​​​​ക്കു​​​​​​ഞ്ഞു​​​​​​ങ്ങ​​​​​​ളെ സ്റ്റേ​​​​​​ഷ​​​​​​നി​​​​​​ലേ​​​​​​ക്കു വ​​​​​​ലി​​​​​​ച്ചി​​​​​​ഴ​​​​​​ച്ചു​​​​​​വെ​​​​​​ന്നും പ്ര​​​​​​ശ്‌​​​​​​നം പ​​​​​​രി​​​​​​ഹ​​​​​​രി​​​​​​ക്കാ​​​​​​ന്‍ പോ​​​​​​ലീ​​​​​​സ് ഇ​​​​​​ട​​​​​​പെ​​​​​​ടു​​​​​​ക​​​​​​യു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്നു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു വി​​​​​​ശ​​​​​​ദീ​​​​​​ക​​​​​​രി​​​​​​ച്ച​​​​​​ത്.

സി​​​​​​ ഐ​​​​​​യെ പ​​​​​​രാ​​​​​​തി​​​​​​ക്കാ​​​​​​രി മ​​​​​​ര്‍ദി​​​​​​ച്ചു​​​​​​വെ​​​​​​ന്നാ​​​​​​രോ​​​​​​പി​​​​​​ച്ച് യു​​​​​​വ​​​​​​തി​​​​​​ക്കെ​​​​​​തി​​​​​​രേ കേ​​​​​​സെ​​​​​​ടു​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ഇ​​​​​​തി​​​​​​നെ​​​​​​തി​​​​​​രേ ഹൈ​​​​​​ക്കോ​​​​​​ട​​​​​​തി​​​​​​യെ സ​​​​​​മീ​​​​​​പി​​​​​​ച്ച ഷൈ​​​​​​മോ​​​​​​ളെ അ​​​​​​റ​​​​​​സ്റ്റ് ചെ​​​​​​യ്യു​​​​​​ന്ന​​​​​​ത് കോ​​​​​​ട​​​​​​തി ത​​​​​​ട​​​​​​ഞ്ഞി​​​​​​രു​​​​​​ന്നു. തു​​​​​​ട​​​​​​ര്‍ന്ന് ത​​​​​​ന്നെ മ​​​​​​ര്‍ദി​​​​​​ക്കു​​​​​​ന്ന സി​​​​​​സി​​​​​​ടി​​​​​​വി ദൃ​​​​​​ശ്യ​​​​​​ങ്ങ​​​​​​ള്‍ പു​​​​​​റ​​​​​​ത്തു​​​​​​വി​​​​​​ട​​​​​​ണ​​​​​​മെ​​​​​​ന്ന് പ​​​​​​രാ​​​​​​തി​​​​​​ക്കാ​​​​​​രി​​​​​​യും ഭ​​​​​​ര്‍ത്താ​​​​​​വും ആ​​​​​​വ​​​​​​ശ്യ​​​​​​പ്പെ​​​​​​ട്ടെ​​​​​​ങ്കി​​​​​​ലും ന​​​​​​ട​​​​​​പ​​​​​​ടി​​​​​​യു​​​​​​ണ്ടാ​​​​​​യി​​​​​​ല്ല. ഇ​​​​​​തോ​​​​​​ടെ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി, ഡി​​​​​​ജി​​​​​​പി, മ​​​​​​നു​​​​​​ഷ്യാ​​​​​​വ​​​​​​കാ​​​​​​ശ ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍, വ​​​​​​നി​​​​​​താ ക​​​​​​മ്മീ​​​​​​ഷ​​​​​​ന്‍ എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ല​​​​​​ട​​​​​​ക്കം പ​​​​​​രാ​​​​​​തി ന​​​​​​ല്‍കി​​​​​​യെ​​​​​​ങ്കി​​​​​​ലും ന​​​​​​ട​​​​​​പ​​​​​​ടി വൈ​​​​​​കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു​​​​​​വെ​​​​​​ന്ന് ബെ​​​​​​ന്‍ജോ പ​​​​​​റ​​​​​​ഞ്ഞു. ഇ​​​​​​തോ​​​​​​ടെ​​​​​​യാ​​​​​​ണ് ഇ​​​​​​വ​​​​​​ര്‍ കോ​​​​​​ട​​​​​​തി​​​​​​യെ സ​​​​​​മീ​​​​​​പി​​​​​​ച്ച​​​​​​ത്. ബെ​​​​​​ന്‍ജോ പ്ര​​​​​​തി​​​​​​യാ​​​​​​യ കേ​​​​​​സ് കോ​​​​​​ട​​​​​​തി​​​​​​യി​​​​​​ലാ​​​​​​ണ്.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top