വനിതാ ഡോക്ടർ ജോലി ഉപേക്ഷിച്ചു

വനിതാ ഡോക്ടർ ജോലി ഉപേക്ഷിച്ചു

പാ​​​റ്റ്ന : ആ​​​യു​​​ഷ് ഡോ​​​ക്ട​​​ർ​​​മാ​​​ർ​​​ക്കു​​​ള്ള നി​​​യ​​​മ​​​ന​​​ക്ക​​​ത്ത് വി​​​ത​​​ര​​​ണ​​​ച്ച​​​ട​​​ങ്ങി​​​നി​​​ടെ ബി​​​ഹാ​​​ർ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ്കു​​​മാ​​​ർ മു​​​ഖാ​​​വ​​​ര​​​ണം വ​​​ലി​​​ച്ചു​​​താ​​​ഴ്ത്തി​​​യ മു​​​സ്‌​​​ലിം വ​​​നി​​​താ ഡോ​​​ക്ട​​​ർ നു​​​സ്ര​​​ത്ത് പ​​​ർ​​​വീ​​​ൺ ജോ​​​ലി ഉ​​​പേ​​​ക്ഷി​​​ച്ച​​​താ​​​യി മാ​​​ധ്യ​​​മ റി​​​പ്പോ​​​ർ​​​ട്ട്.

ഇ​​​ക്കാ​​​ര്യം ത​​​നി​​​ക്ക​​​റി​​​യി​​​ല്ലെ​​​ന്ന് ബി​​​ഹാ​​​ർ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രി മം​​​ഗ​​​ൾ പാ​​​ണ്ഡെ പ​​​റ​​​ഞ്ഞു. വ​​​നി​​​ത​​​ക​​​ളോ​​​ട് എ​​​ല്ലാ​​​യ്പോഴും ബ​​​ഹു​​​മാ​​​ന​​​മു​​​ള്ള​​​യാ​​​ളാ​​​ണു മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ്കു​​​മാ​​​റെ​​​ന്ന് പാ​​​ണ്ഡെ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

നി​​​തീ​​​ഷ്കു​​​മാ​​​റി​​​ന്‍റെ ന​​​ട​​​പ​​​ടി​​​യി​​​ൽ വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധ​​​മു​​​യ​​​ർ​​​ന്നി​​​രു​​​ന്നു.വ​​നി​​താ ഡോ​​ക്ട​​റോ​​ടു നി​​തീ​​ഷ്കു​​മാ​​ർ മാ​​പ്പു ചോ​​ദി​​ക്ക​​ണ​​മെ​​ന്ന് ജ​​മ്മു കാ​​ഷ്മീ​​ർ മു​​ഖ്യ​​മ​​ന്ത്രി ഒ​​മ​​ർ അ​​ബ്ദു​​ള്ള ആ​​വ​​ശ്യ​​പ്പെ​​ട്ടു. ജോ​​ലി​​യി​​ൽ തി​​രി​​കെ പ്ര​​വേ​​ശി​​ക്കാ​​ൻ ഡോ​​ക്ട​​റെ പ്രേ​​രി​​പ്പി​​ക്ക​​ണ​​മെ​​ന്നും നി​​തീ​​ഷ്കു​​മാ​​റി​​നോ​​ട് ഒ​​മ​​ർ ആ​​വ​​ശ്യ​​പ്പെ​​ട്ടു

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top