കെഎസ്ആർടിസി ബസ് കത്തിനശിച്ചു

കെഎസ്ആർടിസി ബസ് കത്തിനശിച്ചു

മൈസൂർ : ബംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസ് കത്തിനശിച്ചു. മൈസൂർ നഞ്ചൻകോട് ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. KL 15 A 2444 എന്ന സ്വിഫ്റ്റ് ബസാണ് കത്തിയത്. 44 പേർ ബസിലുണ്ടായിരുന്നു. എല്ലാവരും സുരക്ഷിതരാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ബസിനടിയിൽ നിന്ന് തീ ഉയർന്നപ്പോൾ തന്നെ യാത്രക്കാരെ മുഴുവൻ പുറത്തിറക്കിയതുകൊണ്ടാണ് വലിയൊരു ദുരന്തം ഒഴിവായത്. ബസ് പൂർണമായും കത്തിനശിച്ചു. യാത്രക്കാരെ ഉടൻ സുൽത്താൻ ബത്തേരിയിലെത്തിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Back To Top