അപകട കെണിയായ കോളിച്ചിറ – മഞ്ചാടിമൂട് റോഡ്

അപകട കെണിയായ കോളിച്ചിറ – മഞ്ചാടിമൂട് റോഡ്

മുടപുരം: ടാറും മെറ്റലും ഇളകി കുണ്ടും കുഴിയുമായ മഞ്ചാടിമൂട് -കോളിച്ചിറ – മുടപുരം പാലം റോഡ് റീടാർ ചെയ്യാത്തതിൽ പ്രതിഷേധം. ചിറയിൻകീഴ്-മുരുക്കുംപുഴ റോഡിലെ മഞ്ചാടിമൂട്ടിൽ നിന്നാരംഭിച്ച് കോളിച്ചിറ,ചേമ്പുംമൂലം വഴി മുടപുരം-മുട്ടപ്പലം റോഡിലെ മുടപുരം പാലത്തിൽ എത്തിച്ചേരുന്നതാണ് ഈ റോഡ്. അഴൂർ,ചിറയിൻകീഴ് ഗ്രാമ പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന റോഡിലൂടെ കെ എസ് ആർ ടി സി, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്.

പകൽവീട്, വിജ്ഞാൻ ഭവൻ, കയർ സംഘം, പാൽസംഭരണ കേന്ദ്രം, വാട്ടർ അതോറിട്ടിയുടെ വാട്ടർ ടാങ്ക്, ആരാധനാലയങ്ങൾ തുടങ്ങിയവ ഈ റോഡിന് ഇരുവശവുമുണ്ട്. റോഡിന്റെ ഭൂരിഭാഗവും ഇളകി കിടക്കുന്നതിനാൽ ബസ് സർവീസുകൾ നിറുത്താനുള്ള സാഹചര്യമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് റോഡ് ദുർഘടമായപ്പോൾ ബസ് സർവീസ് നിറുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top