കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച്

കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​റെ മ​ർ​ദി​ച്ച്

ഇ​രി​ട്ടി : കെ​എ​സ്ആ​ർ​ടി​സി ബ​സ് വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ച് കാ​റി​ൽ സ​ഞ്ച​രി​ച്ച യാ​ത്ര​ക്കാ​ർ ബ​സി​നെ പി​ന്തു​ട​ർ​ന്നെ​ത്തി ഡ്രൈ​വ​റെ മ​ർ​ദി​ച്ചു. മ​ർ​ദ​ന​ത്തി​ൽ പ​രി​ക്കേ​റ്റ ഡ്രൈ​വ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ല്കി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യ​തോ​ടെ യാ​ത്ര​ക്കാ​ർ പെ​രു​വ​ഴി​യി​ൽ. ഇ​രി​ട്ടി​യി​ലാ​ണ് സം​ഭ​വം.

ബു​ധ​നാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ കാ​സ​ർ​ഗോ​ട്ടു നി​ന്ന് ക​ണ്ണൂ​ർ-​ഇ​രി​ട്ടി വ​ഴി മാ​ന​ന്ത​വാ​ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ ഡ്രൈ​വ​ർ മാ​ന​ന്ത​വാ​ടി സ്വ​ദേ​ശി പി.​ജെ. ബാ​ബു​വി​നെ​യാ​ണ് കാ​റി​ൽ പി​ന്തു​ട​ർ​ന്നെ​ത്തി​യ​വ​ർ ഇ​രി​ട്ടി ടൗ​ണി​ൽ വ​ച്ച് മ​ർ​ദി​ച്ച​ത്.പ​യ​ഞ്ചേ​രി മു​ക്കി​ന് സ​മീ​പ​ത്തു വ​ച്ച് ബ​സ് കാ​റി​ൽ ഇ​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു മ​ർ​ദ​നം. ഡ്രൈ​വ​റെ മ​ർ​ദി​ച്ച​തോ​ടെ ബ​സ് ഇ​രി​ട്ടി​യി​ൽ യാ​ത്ര അ​വ​സാ​നി​പ്പി​ച്ചു.

ഇ​രി​ട്ടി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം കാ​ർ മു​ന്നി​ലി​ട്ട് ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യും കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ചീ​ത്ത വി​ളി​ക്കു​ക​യും ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​പ്പോ​ൾ പി​ന്നാ​ലെ​യെ​ത്തി ചീ​ത്ത​വി​ളി​ച്ചു​കൊ​ണ്ട് മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ഡ്രൈ​വ​ർ ബാ​ബു പ​റ​യു​ന്ന​ത്. ഡ്രൈ​വ​ർ കൈ​യേ​റ്റം ചെ​യ്‌​തെ​ന്ന് കാ​ണി​ച്ച് കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ര​ണ്ടു​കൂ​ട്ട​രു​ടെ​യും പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top