സംസ്‌കാരച്ചടങ്ങിൽ തീ പടർന്ന് പൊള്ളലേറ്റ സംഭവം; ശ്മശാനത്തിലെ ജീവനക്കാരെ പിരിച്ചുവിട്ടു
ജീവനക്കാരുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി പത്തനംതിട്ട: റാന്നിയിൽ വയോധികയുടെ സംസ്‌കാരച്ചടങ്ങിൽ കർമം ചെയ്യുന്നതിനിടെ പാചക വാതകത്തിൽ നിന്നും തീ പടർന്നു 3 പേർക്കു പൊള്ളലേറ്റ സംഭവത്തിൽ ശ്മശാനത്തിലെ 2 ജീവനക്കാരെയും പിരിച്ചുവിട്ടു. ജീവനക്കാരുടെ വിശദീകരണം തൃപ്തികരമല്ലാത്തതിനാലാണ് നടപടി. കഴിഞ്ഞ ദിവസം ചേർന്ന പഴവങ്ങാടി പഞ്ചായത്തിന്റെ അടിയന്തര കമ്മിറ്റിയിലാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള തീരുമാനം എടുത്തത്. പഴവങ്ങാടി പഞ്ചായത്തിൻ്റെ ജണ്ടായിക്കൽ വാതക ശ്മശാനത്തിൽ തിങ്കളാഴ്ചയാണു സംഭവം. തോട്ടമൺ മേപ്രത്ത് പരേതനായ രാജന്റെ ഭാര്യാ മാതാവ് ജാനകിയമ്മയുടെ സംസ്കാരത്തിനിടെയാണ് അപകടമുണ്ടായത്. പുതമൺ […]



