കോൺക്രീറ്റ് പാളികൾ വീഴുന്നു.

കോൺക്രീറ്റ് പാളികൾ വീഴുന്നു.

നൂറോളം ജീവനക്കാർ ദിവസേന ജോലിക്കെത്തുന്ന പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയുടെ ഓഫീസ് മന്ദിരം തകർച്ചയുടെ വക്കിൽ.

35 വർഷത്തിലധികം പഴക്കമുള്ള ഇരുനിലമന്ദിരത്തിന്റെ കോൺക്രീറ്റുകൾ ഇളകിമാറി കമ്പികൾ ദ്രവിച്ചനിലയിലാണ്.

മേൽക്കൂരയിൽനിന്ന് അടർന്നു വീഴുന്ന കോൺക്രീറ്റ് പാളികൾ ജീവനക്കാരുടെ തലയിൽ വീഴാതിരിക്കുന്നതിനായി വലകെട്ടി അതിന് കീഴിലിരുന്നാണ് ജീവനക്കാർ ജോലി ചെയ്യുന്നത്.

പാറശ്ശാലക്ക് സമീപം കുറുങ്കൂട്ടിൽ സ്ഥിതിചെയ്യുന്ന കെഎസ്ആർടിസി പാറശ്ശാല ഡിപ്പോയുടെ പ്രധാന ഓഫീസ് മന്ദിരമാണ് ജീർണാവസ്ഥയിലുള്ളത്.

സുന്ദരൻ നാടാർ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രിയായിരുന്ന 1984 കാലഘട്ടത്തിലാണ് പാറശ്ശാലയിൽ കെഎസ്ആർടിസിക്ക് പുതിയ ഡിപ്പോ നിർമിച്ചത്.

കെട്ടിടത്തിന്റെ പ്രധാന തൂണുകൾ ദ്രവിച്ചനിലയിലാണ്.

പകൽസമയങ്ങളിൽ അൻപതിൽ അധികം വിവിധ വിഭാഗങ്ങളിൽപ്പെട്ട ജീവനക്കാർ കാലപ്പഴക്കംചെന്ന ഈ കെട്ടിടത്തിൽ ജോലി ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top