കളമശേരിയിൽ 27 ഏക്കറിൽ ജുഡീഷ്യൽ സിറ്റി.

കളമശേരിയിൽ 27 ഏക്കറിൽ ജുഡീഷ്യൽ സിറ്റി.

കളമശേരി ജുഡീഷ്യൽ സിറ്റിക്ക് 27 ഏക്കർ ഭൂമി അനുവദിച്ച് മന്ത്രിസഭായോഗം. എച്ച്എംടി ലിമിറ്റഡിൻ്റെ കൈവശമുള്ള 27 ഏക്കർ ഭൂമി ഏറ്റെടുത്ത് ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതിനാണ് മന്ത്രിസഭ തത്വത്തിൽ അനുമതി നൽകിയത്.

പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ പ്രാരംഭ നടപടികൾ ആരംഭിക്കുന്നതിനും.

കേന്ദ്ര സഹായം ലഭിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുന്നതിനും ആഭ്യന്തര വകുപ്പിനെ ചുമതലപ്പെടുത്തി.

ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യൽ സിറ്റിയ്ക്ക് ഭൂമി അനുവദിച്ച് ഉത്തരവായത്.

2023 ലെ മുഖ്യമന്ത്രി – ചീഫ് ജസ്റ്റിസ് വാർഷിക യോഗത്തിൻ്റെ തീരുമാന പ്രകാരമുള്ള നടപടികളുടെ തുടർച്ചയായാണ് ഈ തീരുമാനം.

ഹൈക്കോടതി ഉൾപ്പെടുന്ന ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.

സ്ഥലമേറ്റെടുക്കൽ നടപടികൾ പൂർത്തിയായാൽ ജൂഡീഷ്യൽ സിറ്റി നിർമാണത്തിലേക്ക് കടക്കും.

ജുഡീഷ്യൽ സിറ്റിയുടെ പ്രാഥമിക രൂപരേഖ പ്രകാരം 27 ഏക്കർ ഭൂമിയിൽ 12 ലക്ഷത്തിലധികം ചതുരശ്ര അടിയിലാണ് കെട്ടിടങ്ങൾ ഉയരുക.

സൗകര്യമുൾപ്പെടെ രാജ്യാന്തര തലത്തിലുള്ള ആധുനിക സംവിധാനങ്ങളോടെയാകും ജുഡീഷ്യല്‍ സിറ്റി നിർമിക്കുക.

ഭൂമി ഏറ്റെടുക്കലും കെട്ടിട നിർമാണവുമുൾപ്പെടെ 1000 കോടിയിൽപരം രൂപയാണ് പദ്ധതിയ്ക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top