ചൂരല്‍മല– മുണ്ടക്കൈ ടൗണ്‍ഷിപ്പ്.

ചൂരല്‍മല– മുണ്ടക്കൈ ടൗണ്‍ഷിപ്പ്.

കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ മുണ്ടക്കൈ- ചൂരൽമല ദുരന്ത അതിജീവിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പിലെ വീടുകളുടെ നിർമാണം ഡിസംബറോടെ പൂർത്തീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ.

എൽസ്റ്റണിലെ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

ടൗൺഷിപ്പിൽ ഒരുക്കുന്ന 410 വീടുകളിലായി1662 ലധികം ആളുകൾക്കാണ് തണലൊരുങ്ങുന്നത്.

140 വീടുകൾക്ക് ഏഴ് സെന്റ് വീതമുള്ള അതിർത്തി നിശ്ചയിച്ചു.

51 വീടുകളുടെ അടിത്തറയും 54 വീടുകളുടെ ഡൈനാമിക് കോൺ പെനട്രേഷൻ ടെസ്റ്റും 41 വീടുകളുടെ പ്ലെയിൻ സിമന്റ് കോൺക്രീറ്റും പൂർത്തിയാക്കി.

19 വീടുകൾക്കായുള്ള ഫൗണ്ടേഷൻ പ്രവർത്തികൾ പുരോഗമിക്കുകയാണ്.

രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ സ്ഥലമൊരുക്കൽ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്.

പ്രതികൂല കാലാവസ്ഥയായതിനാൽ മാതൃക വീടിന്റെ നിർമ്മാണം ജൂലൈയോടെ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നിർമാണ പ്രവർത്തനങ്ങൾക്കായി 110 തൊഴിലാളികളാണ് നിലവിൽ എൽസ്റ്റണിൽ തൊഴിൽ ചെയ്യുന്നത്.

പ്രവർത്തികൾ വേഗത്തിലാക്കാൻ വരും ദിവസങ്ങളിൽ കൂടുതൽ തൊഴിലാളികളുടെ സേവനം ഉറപ്പാക്കും.

അഞ്ച് സോണുകളിലായി 410 വീടുകളാണ് ടൗൺഷിപ്പിൽ നിർമിക്കുന്നത്. ആദ്യ സോണിൽ 140, രണ്ടാം സോണിൽ 51, മൂന്നാം സോണിൽ 55, നാലാം സോണിൽ 51, അഞ്ചാം സോണിൽ 113 വീടുകളാണുള്ളത്.

ജൂലൈയിൽ മൂന്ന് സോണുകളിലെയും പ്രവർത്തികൾ ഒരുമിച്ചാരംഭിക്കാൻ നടപടികൾ സ്വീകരിക്കും.

വീടുകളുടെ നിർമാണം പൂർത്തിയായതിനുശേഷമാണ് ടൗൺഷിപ്പിലെ മറ്റു അടിസ്ഥാന സൗകര്യങ്ങളുടെ പ്രവർത്തികൾ ആരംഭിക്കുക.

ടൗൺഷിപ്പ് ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടാത്ത പടവെട്ടിക്കുന്നിലെ ആളുകളുടെ ആവശ്യം പരിശോധിക്കുമെന്നും ദുരന്തബാധിതരെ സർക്കാർ കൈവിടില്ലെന്നും മന്ത്രി പറഞ്ഞു.

ദുരന്തബാധിതർക്ക് വീട് നിർമിക്കാനുള്ള പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എടുത്തിട്ടില്ലെന്നും വീട് നിർമാണത്തിനുള്ള തുക സൂക്ഷിക്കാൻ പ്രത്യേക ബാങ്ക് അക്കൗണ്ട്ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

പരിശോധിക്കാൻ മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്‌പോൺസർമാരുടെ പ്രതിനിധി എന്നിവർ ഉൾപ്പെട്ട സമിതി പ്രവർത്തിക്കുന്നുണ്ട്.

സമിതിയുടെ നേതൃത്വത്തിൽ യോഗങ്ങൾ ചേർന്ന് സുതാര്യത ഉറപ്പാക്കും.

സംബന്ധിച്ച് ആർക്കും കൃത്യമായ പരിശോധന നടത്താം.

ടൗൺഷിപ്പ് പൂർത്തീകരിക്കുമ്പോൾ ബോർഡ് സ്ഥാപിച്ച് സ്‌പോൺസർമാരുടെ പൂർണ്ണമായ വിവരങ്ങൾ പ്രദർശിപ്പിക്കും.

ജീവനോപാധിയായി നൽകുന്ന 300 രൂപ ദിവസ വേതന ബത്തയ്ക്ക് അർഹരായ എല്ലാവർക്കും വിതരണം ചെയ്യും.

കൂട്ടായ്മയോടെതാമസിക്കാനാണ് എൽസ്റ്റണിൽ സർക്കാർ സ്ഥലം കണ്ടെത്തിയത്.

സന്നദ്ധ സംഘടനകൾ വീട് നിർമിച്ചു നൽകുമെന്ന വ്യവസ്ഥയിൽ സർക്കാറിൽ നിന്നും സാമ്പത്തിക സഹായംലഭിച്ചവർ സംഘടനകൾ ലഭ്യമാക്കുന്ന ഭൂമിക്ക് കൃതൃമായ രേഖകൾ ഉറപ്പാക്കണം.

ജില്ലയിലെ അധിക ഭൂമിയും ഭൂപരിഷ്‌കരണ നിയമം 12 (3) പ്രകാരം തോട്ടംമേഖലയായി ലഭിച്ചവയാണ്.

ഭൂമിയുടെ തുടരംഗീകാരം ലഭ്യമാക്കാൻ റവന്യൂ വകുപ്പിന് സാധ്യമല്ലെന്നും പ്ലാന്റേഷൻ ഭൂമി മുറിച്ച് വിൽപന ചെയ്യുന്നതിൽ നിയമവ്യവസ്ഥയുണ്ടെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top