വ്ലോഗർ മുകേഷ് എം. നായർ പെൺകുട്ടിയെ ഉപദ്രവിച്ചതിനു തെളിവില്ലെന്ന് റിപ്പോർട്ട്
ചിത്രീകരണ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ലെന്നും റിപ്പോർട്ട് വ്ലോഗർ മുകേഷ് എം. നായർക്കെതിരെയുള്ള കേസിൽ പോക്സോ കുറ്റം ചുമത്താൻ തെളിവില്ലെന്ന് പൊലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. പോലീസ് റിപ്പോർട്ട് പ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറ്റം മാത്രമാണ് മുകേഷിനെതിരെ നിലനിൽക്കുന്നത്. പെൺകുട്ടി ആദ്യം നൽകിയ പരാതിയിൽ ഇല്ലാത്ത കാര്യങ്ങൾ പിന്നീട് മൊഴിയിൽ കൂട്ടിച്ചേർത്തത് സംശയാസ്പദമാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു. ചിത്രീകരണ ദൃശ്യങ്ങൾ […]



