ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 6.0 ഗവർണർ ഉദ്ഘാടനം ചെയ്തു.

 Touch once in screen for audio! വില്ലേജ് ന്യൂസ് ടി വി യിലേക്ക് സ്വാഗതം!

 

ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 6.0 ഗവർണർ ഉദ്ഘാടനം ചെയ്തു.

തിരുവനന്തപുരം, 2025 ഒക്ടോബർ 2: ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഫിറ്റ് ഇന്ത്യാ ഫ്രീഡം റൺ 6.0 കവടിയാർ സ്ക്വെയറിൽ ബഹുമാനപ്പെട്ട ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കാർ SAI RC LNCPE യോട് സഹകരിച്ച്, ഫ്ലാഗ് ഓഫ് നടത്തി രാവിലെ 6:30 നു ഉദ്ഘാടനം ചെയ്തു.
പ്രസ്തുത പരിപാടിയില് വിദ്യാർത്ഥികള്, കായിക താരങ്ങൾ, പരിശീലകര്, ഉദ്യോഗസ്ഥർ, ജീവനക്കാർ, വിവിധ സംഘടനകളിലെ അംഗങ്ങൾ ഉൾപെടെ 700 – ൽ അധികം ഓട്ടക്കാരുടെ ഉത്സാഹഭരിതമായ പങ്കാളിത്തം ഉണ്ടായിരുന്നു. “സ്വച്ഛതയും ആരോഗ്യമൂല്യവും” (Cleanliness and Health) എന്നതായിരുന്നു ഫിറ്റ് ഇന്ത്യാ ഫ്രീഡം റൺ 6.0 യുടെ ലക്ഷ്യം.

ദേശീയ ഗാനം കൊണ്ട് ആരംഭിച്ച് തുടർന്ന് ഡോ. ജി. കിഷോർ, പ്രിൻസിപ്പൽ ആൻഡ് റീജിയണൽ ഹെഡ്, SAI LNCPE, സ്വാഗതം ആശംസിച്ചു. ശ്രീ എം. വിജയകുമാർ, മുൻ കേരള കായിക-യുവക ക്ഷേമ വകുപ്പ് മന്ത്രി സന്നിഹിതൻ ആയിരുന്നു. . തുടർന്ന് ഗവർണർ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 6.0 ഫ്ലാഗ് ഓഫ് കർമം നിർവഹിച്ചു. ശേഷം തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ സമാപന ചടങ്ങ് നടന്നു.

സമാപന സമ്മേളനത്തിൽ ഡോ. ജി. കിഷോർ, പ്രിൻസിപ്പൽ എൽ.എൻ.സി.പി.ഇ.യും റീജിയണൽ ഹെഡ്, ആർ.സി. LNCPE സ്വാഗത പ്രസംഗം നടത്തി. ശ്രീമതി കെ.സി. ലേഖ (മുൻ വേൾഡ് ബോക്സിങ് ചാമ്പ്യൻ, ധ്യാൻ ചന്ദ് അവാർഡ് ജേതാവ്), ശ്രീ വി. സുനിൽകുമാർ (പ്രസിഡന്റ്, കേരള ഒളിമ്പിക് അസോസിയേഷൻ), ശ്രീ ടി. രതീഷ് (ഖേദാ ഭാരതി സംസ്ഥാന സെക്രട്ടറി), ശ്രീ അനിൽകുമാർ (യൂത്ത് ഡയറക്ടർ, എം.വൈ. ഭാരത്), ശ്രീ പിയുഷ് കുമാർ (സ്റ്റേറ്റ് യൂത്ത് ഓഫീസർ, എൻ.എസ്.എസ്), ശ്രീ എസ്.എൻ. രാഘുചന്ദ്രൻ നായർ (വൈസ് പ്രസിഡന്റ്, കേരള ഒളിമ്പിക് അസോസിയേഷൻ) എന്നിവർ സന്നിഹിതർ ആയിരുന്നു. ഡോ. ജി. കിഷോർ പ്രിൻസിപ്പൽ എൽ.എൻ.സി.പി.ഇ.യും റീജിയണൽ ഹെഡ്, ആർ.സി. LNCPE അതിഥികളെ ആദരിച്ചു. ചടങ്ങ് ശ്രീ എം.എസ്. രവി ഡയറക്ടർ SAI യുടെ നന്ദി പ്രഭാഷണം നടത്തി. തുടർന്ന് ദേശീയ ഗാനത്തോടെ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 6.0 സമാപിച്ചു.

2020-ൽ ആരംഭിച്ച ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ, നടത്തം, ഓട്ടം, സൈക്ലിംഗ്, ശുചിത്വം എന്നിവയെ കൂടുതല് ആരോഗ്യമുള്ള ശീലങ്ങൾ ശൈലിയായി സ്വീകരിക്കാൻ പ്രോത്സാഹിപ്പിക്കുന്നു. 2025-ലെ എഡിഷൻ, ഒക്ടോബർ 2 മുതൽ 31 വരെയുള്ളത്, പ്ലോഗ് റൺകൾ, സൈക്ലിംഗ് ഡ്രൈവ്സ്, രാജ്യവ്യാപക കമ്മ്യൂണിറ്റി ഫിറ്റ്നസ് പ്രവർത്തനങ്ങൾ എന്നിവ ഉൾക്കൊള്ളുന്നു, ഒക്ടോബർ 31ന് സാർദാർ വല്ലഭഭായി പടേൽ ജന്മ ദിനത്തിൽ യുണിറ്റി റൺ നടത്തി പ്രസ്തുത കാമ്പയിൻ അവസാനിപ്പിക്കും

Leave a Reply

Your email address will not be published. Required fields are marked *

Back To Top