കേരള പ്രവാസി സംഘം പേരൂര്‍ക്കടഏര്യാ സമ്മേളനം സംഘം സംസ്ഥാന ട്രഷറർ സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. ഗാന്ധി ജയന്തി ദിനത്തിൽ കരകുളം ബാങ്ക് ഹാളിൽ നടന്ന സമ്മേളനത്തിൽ CPM പേരൂര്‍ക്കട ഏരിയ സെക്രട്ടറി ബി.ബിജു ആശംസ അറിയിച്ചു സംസാരിച്ചു. ജില്ലാ സെക്രട്ടറി.
ബി. എൽ. അനിൽ കുമാര്‍ സംഘടന റിപ്പോര്‍ട്ടും, സെക്രട്ടറി എൻ. റ്റി. സുരേഷ് പ്രവർത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചർച്ചകൾക്ക് വെട്ടികുറച്ച വിമാന സർവീസുകൾ പുനസ്പിക്കണമെന്നും വർദ്ധിപ്പിച്ച യാത്ര കൂലി കുറക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
സമ്മേളനം കെ. സഹാബ്ദീനെ പ്രസിഡന്റ് ആയും എൻ. റ്റി. സുരേഷിനെ സെക്രട്ടറി ആയും, എസ്. അനില്‍കുമാറിനെ ട്രഷറർ ആയും, കെ. അംബിക, അനില്‍ കുമാര്‍ (അജി), മണികണ്ഠന്‍ എന്നിവരെ വൈസ് പ്രസിഡന്റ് മാരായും, പി. എസ്. അനിൽ കുമാര്‍, എസ്. സജീർ, പുഷ്പരാജൻ എന്നിവരെ ജോയിന്റ് സെക്രട്ടറി മാരായും തുടങ്ങി 13 പേരേ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായുംഇവർ ഉൾപ്പെടെ 26 പേരടങ്ങുന്ന കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു.