വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് കേരളോത്സവം , ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു.
വെള്ളിനേഴി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായി ഫുട്ബാൾ ടൂർണമെന്റ് വെള്ളിനേഴി ഹൈസ്കൂൾ ഗ്രൗണ്ടിൽ വെച്ച് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്തിലെ 19 ക്ലബ് ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ പൊതുജന വായനശാല കുറ്റാനശ്ശേരി ഫൈനലിൽ പുഴയോരം വടക്കൻ വെള്ളിനേഴിയെ പരാജയപ്പെടുത്തി ജേതാക്കൾ ആയി.
വിജയികൾക്കുള്ള ട്രോഫി വെള്ളിനേഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജയലക്ഷ്മി സമ്മാനിച്ചു.
റിപ്പോർട്ടർ : പ്രവീൺ.