യാത്രയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ച് ട്രാവൽ വ്‌ളോഗർ അരുണിമ ബാക്ക്പാക്കർ.
ഒറ്റയ്ക്ക് ലോകം ചുറ്റുന്ന അരുണിമ തന്റെ അനുഭവങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്.
തുർക്കിയിൽവച്ചുണ്ടായ ദുരനുഭവമാണ് അവർ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.
തുർക്കിയിൽ ഒരാളോട് ലിഫ്റ്റ് ചോദിച്ചു.
ബിഎംഡബ്ല്യൂ കാറിൽ കയറുകയും ചെയ്തു. യാത്രയ്ക്കിടെ അയാൾ കുപ്പിവെള്ളം നൽകി.
സിഗരറ്റ് വേണോയെന്ന് ചോദിച്ചു.
കുറച്ചുദൂരം സഞ്ചരിച്ചതോടെ ഇയാൾ വണ്ടി നിർത്തി, സ്വയംഭോഗം ചെയ്യാൻ തുടങ്ങി.
ഒരുപാട് പെൺകുട്ടികൾക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന അടിക്കുറിപ്പോടെ അരുണിമ വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്.
നിങ്ങൾ എന്താ ഈ ചെയ്യുന്നതെന്നൊക്കെ അരുണിമ ചോദിക്കുന്നത് വീഡിയോയിലുണ്ട്.
വീഡിയോ എടുക്കരുതെന്നൊക്കെ അയാൾ പറയുന്നുണ്ടായിരുന്നു. എന്തൊക്കെയോ വൃത്തികേടുകളും ഇയാൾ പറയുന്നുണ്ടായിരുന്നുവെന്ന് യുവതി വ്യക്തമാക്കി.
ഫ്യുവൽ സ്റ്റേഷനിൽ അരുണിമ വണ്ടിയിറങ്ങുകയും ചെയ്തു.
കാറിൽ വച്ച് ഇത്രയും മോശമായ അനുഭവം ആദ്യമായിട്ടാണെന്ന് അരുണിമ പറയുന്നു.
ഒരു രാജ്യത്ത് വെച്ച് തന്നെ നല്ലതും മോശവുമായ ഒരുപാട് അനുഭവങ്ങൾ ഉണ്ടായെന്നും അവർ വ്യക്തമാക്കി.
വീഡിയോയ്‌ക്ക് താഴെ ചിലർ അരുണിമയെ പിന്തുണച്ചുകൊണ്ടാണ് കമന്റ് ചെയ്‌തിരിക്കുന്നത്.
രാജ്യത്ത് ഒരു പരിചയവുമില്ലാത്ത ആളുകളോട് ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമെന്ന് നിരവധി പേർ വിമർശിച്ചു.