ഗാന്ധി ജയന്തി ആശംസകൾ.

 Touch once in screen for audio! വില്ലേജ് ന്യൂസ് ടി വി യിലേക്ക് സ്വാഗതം!

 

ഗാന്ധി ജയന്തി ആശംസകൾ.

ഒക്ടോബർ 2 ഭാരതം മുഴുവൻ ദേശീയ അവധിയായി ആചരിക്കുന്നത് നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമാണ്.
സത്യം, അഹിംസ, സമാധാനം എന്നീ മൂല്യങ്ങളിലൂടെ ലോകത്തിന് വഴികാട്ടിയ ആ യുഗപുരുഷന്റെ ത്യാഗങ്ങളെയും ജീവിതദർശനങ്ങളെയും ഓർമ്മിക്കാനുള്ള ദിനം കൂടിയാണിത്.
ഈ വർഷം രാജ്യം ആഘോഷിക്കുന്നത് ഗാന്ധിജിയുടെ 156-ാമത് ജന്മദിനമാണ്.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി അദ്ദേഹം നടത്തിയ പോരാട്ടങ്ങളും പ്രയത്നങ്ങളും ഒരിക്കലും വിസ്മരിക്കാൻ കഴിയാത്തതാണ്.

1869-ൽ ഗുജറാത്തിലെ പോർബന്ദറിൽ ജനിച്ച ​ഗാന്ധിജി, ലളിത ജീവിതത്തിലൂടെയും ഉയർന്ന ചിന്തകളിലൂടെയും ജനഹൃദയങ്ങളിൽ ഇടം നേടി.
ഗാന്ധിജി തന്റെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും ലക്ഷക്കണക്കിന് ആളുകളെ സ്വാധീനിച്ചു.

അഹിംസയുടെ മാർഗ്ഗത്തിലൂടെ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തെ വെല്ലുവിളിക്കാനും ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിക്കൊടുക്കാനും അദ്ദേഹം പരിശ്രമിച്ചു.

രാഷ്ട്രീയപരമായ പ്രക്ഷോഭങ്ങൾക്കപ്പുറം, ധാർമ്മിക മൂല്യങ്ങൾ, സത്യം, വിനയം എന്നിവ ജീവിതത്തിൽ എങ്ങനെ പ്രാവർത്തികമാക്കാമെന്ന് അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു.
ഇന്ത്യയുടെ വളർച്ചയിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്.
ഈ ശുഭദിനത്തിൽ രാജ്യത്തെ എല്ലാ സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവധിയായിരിക്കും.
നമ്മുടെ രാഷ്ട്രപിതാവിന്റെ ത്യാഗപൂർണ്ണമായ ജീവിതത്തെയും അദ്ദേഹം പകർന്നു നൽകിയ ഉദാത്തമായ സന്ദേശങ്ങളെയും നമുക്ക് ഈ ദിനത്തിൽ ആദരവോടെ സ്മരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top