വയനാടിന്റെ പുനര്‍നിര്‍മാണത്തിന് 260.56 കോടി അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍.
ദേശീയ ദുരന്ത ലഘൂകരണ ഫണ്ട് വഴിയാണ് തുക അനുവദിച്ചത്.
തിരുവനന്തപുരം ഉള്‍പ്പെടെ 11 നഗരങ്ങള്‍ക്ക് 2444 കോടിയും അനുവദിച്ചു.
ഫ്ലഡ് റിസ്ക് മാനേജ്മെന്റ് പദ്ധതിപ്രകാരമാണ് നഗരങ്ങള്‍ക്ക് സഹായം.
നേരത്തെ 2219 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിരുന്നു.
അസമിന് 2022 ലെ വെള്ളപ്പൊക്ക ദുരന്ത പുനരുദ്ധാരണത്തിന് 1270 കോടിയും അനുവദിച്ചു.
വയനാട്ടിലെ പുനര്‍നിര്‍മാണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാനാണ് തുക അനുവദിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് അധ്യക്ഷതയിൽ ചേർന്ന ഉന്നതതല സമിതി യോഗത്തിലാണ് തുക അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്.
2219 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേരളം ആവശ്യപ്പെട്ടിരുന്നു.
നേരത്തെ ചെറിയ തുകകള്‍ അനുവദിച്ചിരുന്നു.
11 നഗരങ്ങള്‍ക്കാണ് 2444 കോടി രൂപ അനുവദിച്ചത്.
നഗര മേഖലകളിലെ വെള്ളപ്പൊക്കം തടയാനുള്ള പ്രവർത്തനങ്ങൾക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.