ഡീസൽ വില കുതിക്കും
അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഇന്ത്യ പൂർണ്ണമായും നിർത്തിയാൽ രാജ്യത്ത് ഇന്ധനവില കുതിച്ചുയരാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നയങ്ങളും പുതിയ വ്യാപാര കരാറുകളും നിലനിൽക്കുന്നുണ്ടെങ്കിലും, റഷ്യയില്‍ നിന്നും ക്രൂഡോയില്‍ വാങ്ങുന്നത് പൂര്‍ണമായും നിറുത്താന്‍ ഇന്ത്യയ്ക്ക് കഴിയില്ല. ഗുജറാത്തിൽ പ്രതിദിനം നാല് ലക്ഷം ബാരൽ ഉൽപ്പാദന ശേഷിയുള്ള നയാര എനർജി റഷ്യയിൽ നിന്നുള്ള എണ്ണയെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. നയാരയുടെ 49.13 ശതമാനം ഓഹരികള്‍ റഷ്യന്‍ ഊര്‍ജ ഭീമനായ റോസ്നെഫ്റ്റിന്റെ കൈവശമാണ്. […]



