നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ സമാപനത്തോടനുബന്ധിച്ച്,നഗരത്തിൽ നാളെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.

റാലിയും പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനവും കണക്കിലെടുത്ത് ഉച്ചയ്ക്ക് 2മുതൽ രാത്രി 8വരെയാണ് നിയന്ത്രണം.

വെള്ളയമ്പലം ഭാഗത്ത് നിന്ന് സ്റ്റാച്യു വഴി കിഴക്കേകോട്ട ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ വെള്ളയമ്പലം – വഴുതക്കാട് – വിമൻസ് കോളേജ് ജംഗ്ഷൻ പനവിള വഴി പോകണം.പാളയം ഭാഗത്ത് നിന്ന് കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ പബ്ലിക്ക് ലൈബ്രറി – നന്താവനം – പഞ്ചാപുര – ബേക്കറി ഫ്ലൈഓവർ – പനവിള വഴി പോകണം.പേട്ട ഭാഗത്തു നിന്നും കിഴക്കേകോട്ട – തമ്പാനൂർ – ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ആശാൻ സ്‌ക്വയർ – അണ്ടർ പാസ് -പഞ്ചാപുര ബേക്കറി – ഫ്ലൈഓവർ- പനവിള വഴി പോകണം.

റാലിയിൽ പങ്കെടുക്കുന്നതിനായി വാഹനങ്ങളിൽ വരുന്ന പ്രവർത്തകരെ പ്രസ് ക്ലബ് ഭാഗത്ത് ഇറക്കിയ ശേഷം വലിയ വാഹനങ്ങൾ തിരുവല്ലം – കോവളം ബൈപ്പാസ് റോഡ്,പാപ്പനംകോട് – പള്ളിച്ചൽ റോഡ്, ആറ്റുകാൽ ക്ഷേത്ര പാർക്കിംഗ് ഏരിയ,പൂജപ്പുര മൈതാനം എന്നിവിടങ്ങളിലും ചെറിയ വാഹനങ്ങൾ എസ്.എം.സി -ഇടപ്പഴിഞ്ഞി റോഡ്, ജവഹർനഗർ – കവടിയാർ റോഡ്,കവടിയാർ – കുറവൻകോണം റോഡിന്റെ ഇടത് വശം,ഊളമ്പാറ – പൈപ്പിൻ മൂട് റോഡ് എന്നിവിടങ്ങളിലും പാർക്ക് ചെയ്യണം.

Leave a Reply

Your email address will not be published. Required fields are marked *

 Touch once in screen for audio! Call to book Early Brain Mapping for your child: 9567126829

 

Back To Top