സപ്ലൈകോയുടെ പെരുന്നാൾ സമ്മാനം.. റംസാൻ നിലാവ് കിറ്റ് 15 ഇനങ്ങൾ 786 രൂപയ്ക്ക്

റംസാൻ പ്രമാണിച്ച് പ്രത്യേക പലചരക്ക് കിറ്റുമായി സർക്കാർ സപ്ലൈകോ. റംസാൻ നിലാവെന്ന് പേരിട്ടിരിക്കുന്ന കിറ്റിൽ ഏകദേശം 1,018 രൂപ വില വരുന്ന 15 ഇനം സാധനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു . ഈ കിറ്റിന് 786 രൂപ മാത്രമാണ് വില

കിറ്റിൽ ഉൾപെടുത്തിയിരിക്കുന്നത് ഒരു കിലോ വീതം ശബരി അപ്പം പൊടി, പുട്ടുപൊടി, 100 ഗ്രാം വീതം ചിക്കൻ മസാല, പെരുഞ്ചീരകം, മീറ്റ് മസാല, ജീരകം, മല്ലിപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി, 50g കുരുമുളകുപൊടി, ഒരു കിലോ വീതം റവ, പഞ്ചസാര, 250 ഗ്രാം ശബരി ഗോൾഡ് ചായപ്പൊടി, ഏലക്കായ 20 ഗ്രാം, അണ്ടിപ്പരിപ്പ് 50g എന്നിവയാണ് കിറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 20 വരെയാണ് ഈ ഓഫർ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top