മൾട്ടിലെവൽ കാർ പാർക്കിംഗുണ്ട്,​ എന്നിട്ടും റോഡ് കൈയേറി പാർക്കിംഗ്

തിരുവനന്തപുരം : മൾട്ടിലെവൽ കാർ പാർക്കിംഗ് ഉണ്ടായിട്ടും,​ജനങ്ങളുടെ പാർക്കിംഗ് റോഡിലാണ്.

ഗതാഗതക്കുരുക്ക് കുറയ്ക്കാനും,​റോഡരികിലെ പാർക്കിംഗ് നിയന്ത്രിക്കാനും ലക്ഷ്യമിട്ടൊരുക്കിയ സ്മാർട്ട്‌സിറ്റിയുടെ മൾട്ടിലെവൽ കാർ പാർക്കിംഗ് ഏരിയാ ഉപയോഗിക്കുന്നവർ ചുരുക്കമാണ്. പാർക്കിംഗ് ഫീസ് വർദ്ധനവാണ്,​ മൾട്ടിലെവൽ കാർ പാർക്കിംഗ് ഏരിയായ്ക്ക് തിരിച്ചടിയായത്.

ഒരേസമയം ഇരുചക്രവാഹനങ്ങളും നാലുചക്രവാഹനങ്ങളും പാർക്കിംഗ് ചെയ്യാവുന്ന രീതിയിലാണ് സൗകര്യമൊരുക്കിയിട്ടുള്ളത്.എന്നാൽ ആരംഭം മുതൽ തന്നെ പ്രതീക്ഷിച്ചതുപോലെ ആളുകൾ ഈ സംവിധാനം ഉപയോഗിക്കുന്നില്ല.300 വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണെങ്കിലും നിലവിൽ 241 സ്ലോട്ടുകൾ ഒഴിഞ്ഞുകിടക്കുന്നതായാണ് വിവരം.ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വാഹനങ്ങൾ മെക്കാനിക്കൽ സംവിധാനത്തിലൂടെ മുകളിലേക്കും താഴേക്കും നീക്കി സുരക്ഷിതമായി പാർക്ക് ചെയ്യാൻ കഴിയുന്ന സംവിധാനമാണിത്. നിലവിൽ 59 വാഹനങ്ങൾ മാത്രമാണ് ഇവിടെ പാർക്ക് ചെയ്യാറുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

Back To Top