അമ്മയുടെ കൺമുന്നിൽ വച്ച് എട്ടുവയസ്സുകാരിയെ പുലി കടിച്ചു കൊന്നു.
അമ്മയോടൊപ്പം കൃഷിയിടത്തിലേക്കു പോയ എട്ടുവയസ്സുകാരിയെ പുലി കടിച്ചുകൊന്നു. മധ്യപ്രദേശിലെ ഭർവാനി ജില്ലയിലെ കീർത ഫാലിയ ഗ്രാമത്തിലാണു സംഭവം. ഗീത എന്ന പെൺകുട്ടിയാണു കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. അമ്മയും മറ്റ് കൃഷിക്കാരും പണിയെടുത്തുകൊണ്ടിരിക്കെ പുലി ഗീതയെ കഴുത്തിൽ കടിച്ചെടുത്തു കാട്ടിലേക്ക് ഓടിമറയുകയായിരുന്നു. ഗീതയുടെ അമ്മയും മറ്റുള്ളവരും ശബ്ദമുണ്ടാക്കി പിന്നാലെ ഓടി. അൽപം അകലെ ഗീതയെ സാരമായി മുറിവേറ്റ നിലയിൽ കണ്ടെത്തി. ഉടൻ അടുത്തുള്ള സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലുംമരിച്ചിരുന്നു. കഴുത്തിന്റെ ഇരുവശവും പുലി കടിച്ചിരുന്നു. വനം വകുപ്പ് നടത്തിയ തിരച്ചിലിൽ പുലിയുടെ […]



