ബി ജെ പി നൊച്ചാട് പഞ്ചായത്ത് കുടുംബ സംഗമം നടന്നു

ബി ജെ പി നൊച്ചാട് പഞ്ചായത്ത് കുടുംബ സംഗമം നടന്നു


അരിക്കുളം നൊച്ചാട് പഞ്ചായത്ത് 8, 9 വാർഡുകളുടെ കുടുംബ സംഗമം നടുക്കണ്ടിപ്പാറ വെച്ച് നടന്നു.
മാറി വരുന്ന വർത്തമാനകാലഘട്ടത്തിൽ ബി ജെ പിയുടെ വിജയം നാടിന് അനിവാര്യമാണെന്ന് സംഗമം ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസ്ഥാന സമിതി അംഗം വി വി രാജൻ പറഞ്ഞു.
യോഗത്തിൽ വാർഡ് കൺവീനർ ശ്രീജിത്ത് കൈപ്പാഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. അനീഷ് പുവ്വത്തും ക്കണ്ടി സ്വാഗതവും, മേപ്പയ്യൂർ മണ്ഡലം പ്രസിഡണ്ട് രൂപേഷ്, മേഹനൻ ചാലിക്കര, സജീവൻ കൊയിലോത്ത്, അനീഷ് വാളൂർ, മനോജ്, സജിത്ത് തറോൽ എന്നിവർ സംസാരിച്ചു.

റിപ്പോട്ടർ : ചന്ദ്രൻ ഇസ്ക്ര വില്ലേജ് ന്യൂസ്‌, അരിക്കുളം.

Leave a Reply

Your email address will not be published. Required fields are marked *

Back To Top