നാമജപ ഘോഷയാത്ര നടത്തി.

നാമജപ ഘോഷയാത്ര നടത്തി.


പാമ്പാടി : ശബരിമല ശ്രീ സ്വാമി അയ്യപ്പൻ്റെ സ്വത്ത് കൊള്ളയടിച്ച ഹിന്ദുവിരുദ്ധ കമ്മ്യൂണിസ്റ്റ് ഭരണത്തിന് എതിരെ പാമ്പാടി ഹിന്ദു ഐക്യവേദി നാമജപ ഘോഷയാത്ര നടത്തി.

ആലാംപള്ളി ജംഗഷനിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര ശരണം വിളികളോടെ പാമ്പാടി ബസ്റ്റാൻ്റിൽ സമാപിച്ചു.

ഹിന്ദു ഐക്യവേദി സംസ്ഥാന സമിധി അംഗവും സംസ്ഥാന മഹിളാ ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷയുമായ ബിന്ദു മോഹനൻ ഉദ്ഘാടനം ചെയ്തു.

ദേവസ്വം ബോർഡ് രാഷ്ട്രീയ മേലാളന്മാരുടെ കുത്തകയല്ല സാധാരണക്കാരായ ഭക്തജനങ്ങളുടെ വിയർപ്പും ചോരയും ആണ്.

അത് കൊള്ളയടിക്കാൻ പിണറായി ഭരണത്തെ അനുവദിക്കുകയില്ല എന്ന് അവർ കൂട്ടിച്ചേർത്തു.
ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ സെക്രട്ടറി കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ടർ : ബിനോയ്‌ കോട്ടയം

Leave a Reply

Your email address will not be published. Required fields are marked *

Back To Top