നിരണത്തുനിന്നു കാണാതായ യുവതിയെയും കുട്ടികളെയും 55 ദിവസത്തിനുശേഷം കണ്ടെത്തി.

നിരണത്തുനിന്നു കാണാതായ യുവതിയെയും കുട്ടികളെയും 55 ദിവസത്തിനുശേഷം കണ്ടെത്തി.

തിരുവല്ല 55 ദിവസം മുൻപ് കാണാതായ യുവതിയെയും രണ്ടു കുഞ്ഞുങ്ങളെയും തമിഴ്‌നാട്ടിലെ നാഗർകോവിലിൽ നിന്നു പൊലീ സ് കണ്ടെത്തി. നിരന്തരമായി നട ത്തിയ പോസ്‌റ്റർ, സാമൂഹിക മാ ധ്യമ പ്രചരണത്തിലൂടെയാണ് ഇവരെ കണ്ടെത്തിയത്.

നിരണം കാടുവെട്ടിൽ റീന കെ ജയിംസ് (40), മക്കളായ അക്ഷര (8), അൽക്ക (6) എന്നിവരെ ഓഗ സ്‌റ്റ് 17നാണ് കാണാതായത്. ഓട്ടോ ഡ്രൈവറായ ഭർത്താവ് അനീഷ് മാത്യുവിനൊപ്പം ആലും തുരുത്തി ചന്തയ്ക്ക് സമീപം വാ ടക വീട്ടിലായിരുന്നു ഇവരുടെ താ മസം. പുളിക്കീഴ് പൊലീസിൽ പരാതി ലഭിക്കുന്നത് 21 രാത്രിയി ലാണ്. അന്വേഷണത്തിൽ ഇവർ തൃശൂർ റെയിൽവേ ‌സ്റ്റേഷനിൽ എത്തിയതായി കണ്ടെത്തിയിരു ന്നു. പിന്നീട് ഇവർ ട്രെയിനിൽ എറണാകുളത്തേക്കുപോയ വിവ രം ലഭിച്ചിരുന്നു.

ജില്ലാ പൊലീസ് മേധാവി ആർ. : ആനന്ദിൻ്റെ നിർദേശപ്രകാരം കേരളത്തിലെയും തമിഴ്‌നാട്ടിലെ യും എല്ലാ അനാഥാലയങ്ങൾ, പു നരധിവാസ കേന്ദ്രങ്ങൾ, ധ്യാന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും അന്വേഷണം നടത്തിയിരുന്നു.

3 ദിവസം മുൻപാണ് തിരുവല്ല ഡിവൈഎസ്‌പി എസ്.നന്ദകുമാ

റിൻ്റെ നിർദേശപ്രകാരം അന്വേഷ ണം കന്യാകുമാരി ഭാഗത്തേക്കു മാറ്റിയത്. പുളിക്കീഴ് സ്റ്റേഷനി ലെ പൊലീസുകാരായ സി.ആർ, രവികുമാർ, അരുൺദാസ് എന്നി വർ തമിഴിൽ തയാറാക്കിയ പോ സ്‌റ്റർ കന്യാകുമാരി, നാഗർകോ വിൽ ഭാഗങ്ങളിൽ വ്യാപകമായി പതിച്ചു. ഇതിൽ നാഗർകോവിൽ ബസ് സ്‌റ്റാൻ്റിൽ ഒട്ടിച്ച പോസ്‌റ്റ റാണ് കണ്ടെത്താൻ വഴിത്തിരി വായത്. ഇതു കണ്ടയാൾ പൊലീ സിനെ വിവരം അറിയിച്ചു.

എറണാകുളം നോർത്തിൽ നി ന്നു ട്രെയിനിൽ റീനയും മക്കളും പോയത് കന്യാകുമാരിയിലേ യ്ക്കായിരുന്നു. അവിടെ കുറെ ദി വസം കുപ്പിവള കച്ചവടം നടത്തി. അമ്മയെയും രണ്ടു മക്കളെയും കണ്ട് സംശയം തോന്നിയയാൾ തമിഴ്‌നാട് ശിശു ക്ഷേമ വകുപ്പി നെ വിവരം അറിയിച്ചു. പുളിക്കീഴ് എസ്ഐ കുരുവിള സക്കറിയാ യുടെ നേതൃത്വത്തിൽ അവിടെ യെത്തിയാണ് ഇവരെ കസ്‌റ്റഡി യിലെടുത്തത്. ഇന്നലെ രാത്രി യോടെ പുളിക്കീഴ് പൊലീസ് ‌സ്റ്റേഷനിലെത്തിച്ച ഇവരെ കോ ടതിയിൽ ഹാജരാക്കും.

ഇതിനിടെ ഓഗസ്‌റ്റ് 31ന് അനീ ഷ് മാത്യുവിനെ കവിയൂരിലെ കു ടുംബവീട്ടിൽ തൂങ്ങിമരിച്ചനില യിൽ കണ്ടെത്തിയിരുന്നു. ഈ കേസിന്റെ അന്വേഷണ സംഘത്തിൽ അജിത് കുമാർ ഇൻസ്‌പെക്ടർ ഓഫ് പോലീസ്, പുളിക്കീഴ് പോലീസ് സ്റ്റേഷൻ, സിവിൽ പോലീസ് ഓഫിസിർ
അജിമോൻ, നിതിൻ, മനോജ്‌, രഞ്ജു, സജിൽ, അനീഷ്, രവികുമാർ, അരുൺ ദാസ് എന്നിവർ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top