മിനിലോറിയിലെ ജിഐ പൈപ്പുകള്‍ കാറില്‍ തുളച്ചുകയറി.

മിനിലോറിയിലെ ജിഐ പൈപ്പുകള്‍ കാറില്‍ തുളച്ചുകയറി.

പെട്ടന്ന് ബ്രേക്കിട്ടു. മിനിലോറിയിലെ ജിഐ പൈപ്പുകള്‍ കാറില്‍ തുളച്ചുകയറി; ഞെട്ടല്‍ കൊപ്പം പുലാശ്ശേരിയിൽ മിനിലോറിയില്‍ കൊണ്ടുപോകുകയായിരുന്നു ജിഐ പൈപ്പുകള്‍, മുന്‍പില്‍ പോകുകയായിരുന്ന കാറില്‍ തുളച്ചുകയറി.
കൊപ്പം-വളാഞ്ചേരി പാതയിലെ പുലാശ്ശേരി ഇറക്കത്തില്‍ ഇന്നലെയാണ് സംഭവം.
കോയമ്പത്തൂരില്‍നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ മുന്നിലുണ്ടായിരുന്ന വാഹനം പെട്ടെന്ന് നിര്‍ത്തി.
ഈ സമയം കാറും കാറിന്‍റെ പിറകില്‍ വന്ന മിനിലോറിയും ബ്രേക്ക് ചെയ്തു.
ലോറിയിലുണ്ടായിരുന്ന പൈപ്പുകള്‍ മുന്നോട്ട് നിരങ്ങിവന്ന് കാറില്‍ തുളച്ചുകയറുകയായിരുന്നു.
കാറിന്റെ പിറക് വശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു.
അപകടത്തെത്തുടര്‍ന്ന് പാതയില്‍ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
അപകടത്തില്‍ ആളപായമില്ല. കാറിന്റെ ഗ്ലാസുകള്‍ പൂര്‍ണമായും തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back To Top