‘വർഗീയ പരാമർശം ഒഴിവാക്കണം; സമൂഹത്തെ വർഗീയമായി വേർതിരിക്കാൻ നോക്കരുത്’: മന്ത്രി കെ. കൃഷ്ണൻകുട്ടി
ശ്രീ നാരായണ ഗുരു പറഞ്ഞത് എല്ലാ ജനവിഭാഗങ്ങളെയും ഒന്നിപ്പിക്കാനാണ് വെള്ളാപ്പള്ളി അത് തുടരാനാണ് ശ്രമിക്കേണ്ടതെന്നും മന്ത്രി പറഞ്ഞു തിരുവനന്തപുരം: വർഗീയ പരാമർശങ്ങൾ നടത്തുന്നത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഒഴിവാക്കണമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി. വർഗീയമായി സമൂഹത്തെ വേർതിരിക്കാൻ നോക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. ശ്രീ നാരായണ ഗുരു പറഞ്ഞത് എല്ലാ ജനവിഭാഗങ്ങളെയും ഒന്നിപ്പിക്കാനാണ് വെള്ളാപ്പള്ളി അത് തുടരാനാണ് ശ്രമിക്കേണ്ടത്. എൽഡിഎഫ് സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരികയാണ്. അതിൽ ഹിന്ദുവുണ്ട് മുസ്ലിമുണ്ട് ക്രിസ്ത്യാനികളുണ്ടെന്നും മന്ത്രി […]



